വിലങ്ങാട് : ഉരുൾപൊട്ടലിൽ നാല് ജീവൻ പൊലിത്തിട്ട് മൂന്ന് വർഷം. സ്മരണ പുതുക്കി വിലങ്ങാട് സിപിഐ അനുസ്മരണയോഗം.
ഒരു രാത്രി കൊണ്ട് ഒരു ജീവിതത്തിൽ പടുത്തുയർത്തിയ സ്വപ്നങ്ങൾ തല്ലിക്കെടുത്തി നാല് ജീവൻ അപഹരിച്ച് വിലങ്ങാട്ടെ ആലി മൂലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് മൂന്ന് വർഷം തികയുന്നു .
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ആലി മൂലയിലാണ് 2019 ആഗസ്ത് എട്ടിന് രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർക്ക് ജീവൻ നഷ്ടമായത്.
നിരവധി കുടുംബങ്ങളുടെ കിടപ്പാടവും, ഏക്കർ കണക്കിന് കൃഷിഭൂമിയും, ജീവിത സമ്പാദ്യങ്ങളും പൂർണ്ണമായും ഒലിച്ചു പൊയി.
കുറ്റിക്കാട്ട് ബെന്നി, ഭാര്യ മേരിക്കുട്ടി, മകൻ അഖിൽ, മാപ്പിലയിൽ ലിസി എന്നിവരാണ് മണ്ണിനടിയിൽപെട്ട് അന്ന് മരണപ്പെട്ടത്. അനുസ്മരണ യോഗം ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ലോക്കൽ സെക്രട്ടറി ജലീൽ ചാലകണ്ടി അധ്യക്ഷം വഹിച്ചു. ടി കെ കുമാരൻ, ജോർജ് കിഴക്കേക്കര, രാജു അലക്സ്, പി കെ ശശിഎന്നിവർ സംസാരിച്ചു.
landslide disaster; CPI refreshes memory