---
title: "നാദാപുരത്ത് കെട്ടിടപകടം; മൂന്നു പേർക്ക് സാരമായ പരിക്ക് "
english_title: "Building accident in Nadapuram; Three people were seriously injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60490/building-accident-in-nadapuram-three-people-were-seriously-injured"
published_at: "2022-08-09T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1ec3f25219_fire.jpg"
keywords: []
---

# നാദാപുരത്ത് കെട്ടിടപകടം; മൂന്നു പേർക്ക് സാരമായ പരിക്ക് 

> **Lead Summary:** **നാദാപുരം : **കക്കംപള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.

## Article Content

**നാദാപുരം : **കക്കംപള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.

സാരമായി പരിക്കേറ്റ മൂന്നു തൊഴിലാളികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോൺക്രീറ്റ് സ്ളാബിനടിയിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60490/building-accident-in-nadapuram-three-people-were-seriously-injured)