---
title: "വ്യാപക നാശം; വിലങ്ങാട് മേഖലയിലുണ്ടായ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം"
english_title: "widespread destruction; Widespread damage due to strong cyclonic winds in Vilangad region"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60494/widespread-destruction-widespread-damage-due-to-strong-cyclonic-winds-in-vilangad-region"
published_at: "2022-08-09T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1ef4047b01_Untitled-1.jpg"
keywords: []
---

# വ്യാപക നാശം; വിലങ്ങാട് മേഖലയിലുണ്ടായ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം

> **Lead Summary:** **വിലങ്ങാട് : **വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.

## Article Content

**വിലങ്ങാട് : **വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.

വിലങ്ങാട് വാളൂക്ക് മേഖലയിലാണ് സംഭവം നടന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60494/widespread-destruction-widespread-damage-due-to-strong-cyclonic-winds-in-vilangad-region)