---
title: "ഉത്തരങ്ങൾ ബാക്കിയായി; റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്? "
english_title: "The answers remain; Who are the strangers who came looking for Rijesh?"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60513/the-answers-remain-who-are-the-strangers-who-came-looking-for-rijesh"
published_at: "2022-08-09T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2018c643ab_rijesh.jpg"
keywords: []
---

# ഉത്തരങ്ങൾ ബാക്കിയായി; റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്? 

> **Lead Summary:** **നാദാപുരം : **സഹോദരൻ നൽകിയ പരാതിയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പലതും ബാക്കിയായി. റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്? എന്ന ചോദ്യവും ബാക്കി. ഇതിനിടെ ഖത്തറിൽ നിന്നെത്തി കാണാതായതായി ബന്ധുക്കൾ പരാതി നൽകിയ യുവാവ് തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കുടുംബം.

## Article Content

**നാദാപുരം : **സഹോദരൻ നൽകിയ പരാതിയിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പലതും ബാക്കിയായി. റിജേഷിനെ അന്വേഷിച്ച് എത്തിയ അപരിചിതർ ആര്? എന്ന ചോദ്യവും ബാക്കി. ഇതിനിടെ ഖത്തറിൽ നിന്നെത്തി കാണാതായതായി ബന്ധുക്കൾ പരാതി നൽകിയ യുവാവ് തിരിച്ചെത്തിയതിൻ്റെ ആശ്വാസത്തിലാണ് കുടുംബം.

വളയം ജാതിയേരി കോമ്പിമുക്കിലെ വാതുക്കൽ പറമ്പത്ത് റിജേഷ് (36) ആണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാദാപുരം കോടതിയിൽ ഹാജരായത്. യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ സ്വർണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി അഭ്യൂഹം പരന്നിരുന്നു. ഈ വഴിക്കും പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നാടകീയമായി യുവാവ് കോടതിയിലെത്തിയത്.

വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ റിജേഷിന്റെ മൊഴിയെടുക്കൽ പൂർത്തിയാക്കിയശേഷം വളയം ഗവ. ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി നാദാപുരം കോടതിയിലേക്ക് കൊണ്ടുപോയി.

കോടതി ഇയാളെ ബന്ധുക്കൾക്കൊപ്പം വിട്ടു. വിദേശത്തുനിന്ന് എത്തിയശേഷം മൂന്നാഴ്ചയോളം സുഹൃത്തിന്റെ വീട്ടിൽ തങ്ങിയതായാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ, ബെംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ കഴിയുകയായിരുന്നെന്നാണ് റിജേഷ് പോലീസിന് മൊഴി നൽകിയത്. മൂന്നുവർഷംമുമ്പാണ് റിജേഷ് ഖത്തറിൽ ജോലിക്കായി പോയത്. ക

ഴിഞ്ഞ ജൂൺ പത്തിന് ഇയാൾ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. ജൂൺ 16-നു കണ്ണൂർ വിമാനത്താവളംവഴി നാട്ടിലെത്തുമെന്നും അറിയിച്ചു. പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇയാൾക്ക് സാമ്പത്തികബാധ്യതയുള്ളതിനാൽ മാറിനിന്നതാകാമെന്നാണ് വീട്ടുകാർ ആദ്യം കുരുതിയത്.

എന്നാൽ, യുവാവിന്റെ കൈവശം കൊടുത്തയച്ച സാധനം കിട്ടിയില്ലെന്നു പറഞ്ഞ് റിജേഷിനെ അന്വേഷിച്ച് അപരിചിതരായ ചിലർ നിരന്തരം വീട്ടുപരിസരത്ത് എത്താൻ തുടങ്ങിയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

**നാദാപുരം : **കക്കംപള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.

**

സാരമായി പരിക്കേറ്റ മൂന്നു തൊഴിലാളികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോൺക്രീറ്റ് സ്ളാബിനടിയിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60513/the-answers-remain-who-are-the-strangers-who-came-looking-for-rijesh)