---
title: "കാണാമറയത്ത് തന്നെ; ഒത്തുതീർപ്പ് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ് "
english_title: "In plain sight; The police say that the settlement affects the investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60516/in-plain-sight-the-police-say-that-the-settlement-affects-the-investigation"
published_at: "2022-08-09T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2028be7cc4_anas.jpg"
keywords: []
---

# കാണാമറയത്ത് തന്നെ; ഒത്തുതീർപ്പ് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ് 

> **Lead Summary:** **നാദാപുരം : **അനസ് കാണാമറയത്ത് തന്നെ. പ്രതികളും പരാതിക്കാരും നടത്തുന്ന ഒത്തുതീർപ്പ് കേസ് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ്. മൂന്നാഴ്ച മുമ്പ് ഖത്തറിൽനിന്ന്‌ നാട്ടിലെത്തിയ യുവാവിന്റെ തിരോധാനത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**നാദാപുരം : **അനസ് കാണാമറയത്ത് തന്നെ. പ്രതികളും പരാതിക്കാരും നടത്തുന്ന ഒത്തുതീർപ്പ് കേസ് അന്വേഷണത്തെ ബാധിക്കുന്നതായി പൊലീസ്. മൂന്നാഴ്ച മുമ്പ് ഖത്തറിൽനിന്ന്‌ നാട്ടിലെത്തിയ യുവാവിന്റെ തിരോധാനത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

ചക്കരക്കണ്ടിയിൽ അനസ് (26)നെ ജൂലായ് 20-ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയതിനുശേഷം കാണാതായെന്നാണ് പരാതി. മാതാവായ സുലൈഖയുടെ പരാതിയെത്തുടർന്ന് പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്.

കടത്തനാട്ട് മേഖലയിൽ സ്വർണക്കടത്തുസംഘങ്ങൾക്കും സ്വർണം പൊട്ടിക്കൽ സംഘങ്ങൾക്കും ശക്തമായ ആൾബലവും ക്രിമിനൽസംഘത്തിന്റെ പിൻബലവുമുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തുമ്പോൾ കേസുകൾ മധ്യസ്ഥർ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്.

ക്രിമിനൽസംഘങ്ങൾക്ക് ബാഹ്യപിന്തുണയുള്ളതുകൊണ്ടാണ് പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തതെന്ന ആക്ഷേപവും വ്യാപകമായിട്ടുണ്ട്. പ്രധാന പ്രതികൾ പലപ്പോഴും വിദേശത്താകുന്നതും പോലീസിന് തലവേദയാകുന്നു.

നാദാപുരം സംഭവത്തിനു പിന്നിൽ സ്വർണംപൊട്ടിക്കൽ സംഘമാണെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. അനസുമായി ബന്ധമുള്ളവരിൽനിന്ന്‌ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അനസിനെത്തേടി ചില സംഘങ്ങൾ ഇയ്യങ്കോട് വാണിമേലിൽ പലതവണ എത്തിയിരുന്നു.

അനസിന്റെ ഭാര്യവീടായ വാണിമേലിലെത്തിയ സംഘം വീടിന്റെ പരിസരപ്രദേശത്ത് വാഹനത്തിൽ കാത്തുനിൽക്കുന്നത് കണ്ടവരുമുണ്ട്. അനസ് ഭാര്യവീട്ടിൽ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നതെന്നാണ് വിവരം. ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഖത്തറിൽനിന്ന്‌ സ്വർണം ഏൽപ്പിച്ച സംഘമാണ് അനസിനെത്തേടി വന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. അനസ് ഇപ്പോൾ ചില സംഘങ്ങളുടെ സംരക്ഷണത്തിൽ സുരക്ഷിതമായി കഴിയുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. അനസ് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

അനസും ഭാര്യയും ഒന്നിച്ചുതാമസിക്കുന്നതായാണ് പോലീസിൽനിന്ന്‌ ലഭിക്കുന്ന വിവരം. എന്നാൽ, പേരാമ്പ്ര സ്വർണം തട്ടിക്കൊണ്ടുപോകൽ കൊലപാതകത്തിന്റെ വെളിച്ചത്തിൽ എല്ലാവശങ്ങളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.

**വിലങ്ങാട് : **വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലി കാറ്റിൽ വ്യാപക നാശം. രാവിലെ ഏഴരയോടെയാണ് ചുഴലി കാറ്റ് വീശിയടിച്ചത്.

**

വിലങ്ങാട് വാളൂക്ക് മേഖലയിലാണ് സംഭവം നടന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീണു. വ്യാപകമായി കൃഷിയും നശിച്ചു. വിലങ്ങാട് പുഴിലും ജലനിരപ്പ് ഉയരുന്നുണ്ട്.

**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60516/in-plain-sight-the-police-say-that-the-settlement-affects-the-investigation)