Aug 9, 2022 02:40 PM

നാദാപുരം : കോൺക്രീറ്റ് സ്ലാബുകൾക്കടിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷകരായത് യഥാസമയം എത്തിയ അഗ്നിരക്ഷസേന അംഗങ്ങൾ. കക്കംവള്ളിയിലാണ് ഇന്ന് രാവിലെ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്.

വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ്, രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽപ്പെട്ടു. നാണു ,സജീവൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.

കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്ന രണ്ടു പേരും. ഉsൻ തന്നെ സംഭവ സ്ഥലത്തെത്തിയ സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു.


കക്കംവള്ളിയിലെ കുന്നുംപുറത്ത് റീജ വീട് പൊളിക്കാൻ കരാർ എടുത്തതായിരുന്നു. തൊഴിലാളിയായ ബാബു പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ സുജേ ഷ് കുമാർ കെ സി ,വിനോദ് ടി. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ (ഡ്രൈവർ) ജയേഷ് എം ,സജീഷ് എം. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ കെ പി ബിജു, കെ പ്രഭീ ഷ് കുമാർ, വി കെ അരുൺ പ്രസാദ്, വി ലികേഷ് ,എം മനോജ്, ആര്‍ ജിഷ്ണു. സി രഘുനാഥ് (ഹോം ഗാർഡ്). എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

നാദാപുരത്ത് കെട്ടിടപകടം; മൂന്നു പേർക്ക് സാരമായ പരിക്ക്

നാദാപുരം : കക്കംപള്ളിയിൽ കെട്ടിടം പൊളിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ളാബ് മുറിഞ്ഞുവീണ് മൂന്നു തൊഴിലാളികൾക്ക് സാരമായ പരിക്ക്. അല്പസമയം മുൻപാണ് അപകടം നടന്നത്. സംസ്ഥാന പാതയോരത്തെ ഒരു വീടിന്റെ കോൺക്രീറ്റ് സ്ളാബ് പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം.


സാരമായി പരിക്കേറ്റ മൂന്നു തൊഴിലാളികളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കോൺക്രീറ്റ് സ്ളാബിനടിയിൽ കുടുങ്ങിയവരെ പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.



Fire brigade as rescuers... Kakkamvalli accident; The injured survived

Next TV

Top Stories