---
title: "സാമൂഹ്യ ജാഗരൺ സംഗമം; നാദാപുരത്ത് പ്രചരണ ജാഥ "
english_title: "Social Jagaran Sangam; Propaganda procession in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60614/social-jagaran-sangam-propaganda-procession-in-nadapuram"
published_at: "2022-08-09T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f2599ad61b3_CITU.jpg"
keywords: []
---

# സാമൂഹ്യ ജാഗരൺ സംഗമം; നാദാപുരത്ത് പ്രചരണ ജാഥ 

> **Lead Summary:** **നാദാപുരം : **ആഗസ്ത് 14ന് സി ഐ ടി യു , കർഷക തൊഴിലാളി യൂണിയൻ , അഖിലേന്ത്യ കിസാൻ സഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമത്തിൻ്റെ ഭാഗമായി നാദാപുരം മേഖലയിൽ പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ആഗസ്ത് 14ന് സി ഐ ടി യു , കർഷക തൊഴിലാളി യൂണിയൻ , അഖിലേന്ത്യ കിസാൻ സഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമത്തിൻ്റെ ഭാഗമായി നാദാപുരം മേഖലയിൽ പ്രചരണ ജാഥകൾ സംഘടിപ്പിച്ചു.

നാദാപുരത്ത് സിഐടിയു ഏരിയാ സെക്രട്ടറി എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കുമ്മങ്കോട് നടന്ന സമാപന കേന്ദ്രം സി എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.

സ്വീകരണ കേന്ദ്രങ്ങളിൽ വി.കുമാരൻ,ടി. കണാരൻ കെ.വി ഗോപാലൻ, പി.കെ ശിവദാസൻ, കെ.ടി.കെ ബാലകൃഷ്ണൻ, കെ ജയേഷ്, ടി.ബാബു എം.വിനോദ് ,എം കെ വിനീഷ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60614/social-jagaran-sangam-propaganda-procession-in-nadapuram)