---
title: "പിറന്നാൾ മധുരം; നാടെങ്ങും വ്യാപാരിദിനം ആചരിച്ചു"
english_title: "Birthday Sweets; Traders Day was celebrated all over the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60728/birthday-sweets-traders-day-was-celebrated-all-over-the-country"
published_at: "2022-08-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f350b7da5f2_Untitled-1.jpg"
keywords: []
---

# പിറന്നാൾ മധുരം; നാടെങ്ങും വ്യാപാരിദിനം ആചരിച്ചു

> **Lead Summary:** **വളയം : **വ്യാപാരിദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വളയം യൂണിറ്റിന്റെ നേതൃത്വത്തിൽ വളയം ടൗണിൽ പതാക ഉയർത്തുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു.

## Article Content

**വളയം : **വ്യാപാരിദിനാചരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വളയം യൂണിറ്റിന്റെ നേതൃത്വത്തിൽ വളയം ടൗണിൽ പതാക ഉയർത്തുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്തു.

ഒ. പ്രേമൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് വി.കെ. വാസു അധ്യക്ഷനായി. ഒ.പി. കണാരൻ, പി.കെ. സുബൈർ, വി.കെ. വിനു. ക്വാളിറ്റി രാജൻ, ഒ.പി. രവി, എന്നിവർ സംസാരിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതി ആയഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആചരിച്ചു.

പ്രസിഡന്റ് മൻസൂർ എടവലത്ത് പതാകയുയർത്തി. സെക്രട്ടറി ചന്ദ്രൻ ചൈത്രം, എൻ.കെ. സത്യൻ, ലത്തീഫ് മനത്താനത്ത് തുടങ്ങിയവർ സംസാരിച്ചു. എല്ലാ കടകളിലും 13 മുതൽ ദേശീയപാതക ഉയർത്താൻ തീരുമാനിച്ചു.

വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആശ്വാസ് പദ്ധതിയിലേക്ക് അംഗങ്ങളെ ചേർക്കുന്നതിനും തുടക്കം കുറിച്ചു എക്സിക്യൂട്ടീവ് അഗംങ്ങളായ ജി.കെ. കുഞ്ഞിക്കണ്ണൻ, റിയാസ്, അനന്തൻ കമ്പനി ട്രേഡേഴ്സ്, ബാബു, സലാം തുടങ്ങി തുടങ്ങിയവർ പങ്കെടുത്തു.

**ഇരിങ്ങണ്ണൂർ : **ചരിത്രം തിരുത്തി എഴുതരുത് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വർഗീയ വാദികൾക്ക് ഒരുപങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തി 14 ന് കോഴിക്കോട്ട് നടക്കുന്ന സാമൂഹിക ജാഗരൺ സംഗമത്തിന്റെ ഭാഗമായി പ്രചരണ ജാഥ നടത്തി.

കർഷക സംഘം ,സി.ഐ.ടി.യു , കെ.എസ്.കെ.ടി യു സംയുക്തമായിട്ടാണ് ജനജാഗരൺ ജാഥ നടത്തിയത്. ഇരിങ്ങണ്ണുർ മേഖലാ പ്രചരണ ജാഥ സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെ രാജൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ സംസാരിച്ചു. എം രാജൻ സ്വാഗതവും ജാഥാ ലീഡർ കെ ബാലൻ സ്വീകരണത്തിന് നന്ദിയും പറഞ്ഞു .വിവിധ കേ ന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിങ്ങണ്ണൂരിൽ സമാപിച്ച പ്രചരണ ജാഥയിൽ എ ഡാനിയ ഉപ ലീഡറും കെ രാജൻ പൈലറ്റുമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60728/birthday-sweets-traders-day-was-celebrated-all-over-the-country)