---
title: "ഓണാഘോഷം ഇന്ന്; ഡേ മാർട്ട് ഫാമിലിയുടെ ഓണാഘോഷത്തിന് ഇന്ന് തുടക്കം"
english_title: "Day Mart Family's Onam celebration begins today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60736/day-mart-familys-onam-celebration-begins-today"
published_at: "2022-08-10T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3569e2b28f_Untitled-1.jpg"
keywords: []
---

# ഓണാഘോഷം ഇന്ന്; ഡേ മാർട്ട് ഫാമിലിയുടെ ഓണാഘോഷത്തിന് ഇന്ന് തുടക്കം

> **Lead Summary:** **കക്കട്ടിൽ : **ഒരു നാടൊന്നാകെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഡേ മാർട്ട് ഫാമിലിയുടെ ഓണാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കമാവും.

## Article Content

**കക്കട്ടിൽ : **ഒരു നാടൊന്നാകെ ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഡേ മാർട്ട് ഫാമിലിയുടെ ഓണാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കമാവും.

മഹാമാരിയുടെ ഭീഷണി ഒഴിഞ്ഞ ശേഷമുള്ള ആദ്യ മഹോത്സവമായ ഓണാഘോഷത്തിന് നാടും നഗരവും ഒരുങ്ങുമ്പോൾ മാനവ സ്നേഹത്തിൻ്റെ സന്ദേശം പകരുന്ന ഈ ദേശീയ ഉത്സവത്തിന് ഡേമാർട്ട് കുടുംബവും ഒപ്പമുണ്ട്.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഡേമാർട്ട് 18 ബ്രാഞ്ചുകളുടെയും വിവിധങ്ങളായ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നാലിന് കുളങ്ങരത്ത് ഡേമാർട്ട് ഹൈപ്പർ മാർട്ടിൽ നടക്കുന്നത്.

പ്രദേശത്തെ കിടപ്പിലായ രോഗികൾക്കുള്ള ഓണ കിറ്റ് വിതരണം കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്യും. മുഴുവൻ കസ്റ്റമേഴ്സും പരിപാടിയിൽ പങ്കെടുക്കണമെന്ന് മാനേജ്മെൻറ്റും സ്റ്റാഫും ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60736/day-mart-familys-onam-celebration-begins-today)