---
title: "കരുത്ത് നേടാൻ; എടച്ചേരി നോർത്ത് യു പിയിൽ കരാട്ടെ പരിശീലനം"
english_title: "to gain strength; Karate training in Edachery North UP"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60854/to-gain-strength-karate-training-in-edachery-north-up"
published_at: "2022-08-10T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f3d49126389_karatte.jpg"
keywords: []
---

# കരുത്ത് നേടാൻ; എടച്ചേരി നോർത്ത് യു പിയിൽ കരാട്ടെ പരിശീലനം

> **Lead Summary:** **എടച്ചേരി:** ശാരീരിക ക്ഷമത വർദ്ദിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലിപ്പിക്കുന്നു. എടച്ചേരി നോർത്ത് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി:** ശാരീരിക ക്ഷമത വർദ്ദിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലിപ്പിക്കുന്നു. എടച്ചേരി നോർത്ത് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടെ പരിശീലനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

പി. ടി. എ പ്രസിഡന്റ്‌ വിജീഷ്. പി അധ്യക്ഷത വഹിച്ചു. കെ. വികേഷ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു, സ്റ്റാഫ്‌ സെക്രട്ടറി കെ. കെ വിനോദൻ മാസ്റ്റർ, കരാട്ടെ പരിശീലകരായ സുനിൽ കുമാർ, അരുണിമ, തൻസീർ എന്നിവർ സംസാരിച്ചു.

ഹെഡ് മാസ്റ്റർ കെ.പവിത്രൻ സ്വാഗതവും എ. പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു. വിദ്യാലയത്തിലെ യു. പി ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് ഒന്നാം ഘട്ടം കരാട്ടെ പരിശീലനം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60854/to-gain-strength-karate-training-in-edachery-north-up)