---
title: "സമർപ്പണം നാളെ; വാണിമേൽ എം യു പി സ്കൂളിൽ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ"
english_title: "The dedication is tomorrow; All classrooms are digital in Vanimel MUP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/60992/the-dedication-is-tomorrow-all-classrooms-are-digital-in-vanimel-mup-school"
published_at: "2022-08-11T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4c06da4ae3_Untitled-1.jpg"
keywords: []
---

# സമർപ്പണം നാളെ; വാണിമേൽ എം യു പി സ്കൂളിൽ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ

> **Lead Summary:** **വാണിമേൽ : **നാദാപുരം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ വാണിമേൽ എം യു പി സ്കൂളിൽ ഡിജി പ്ലസ് പദ്ധതിയുടെ സമർപ്പണം നാളെ ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് തുറമുഖ പുരാ വസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

## Article Content

**വാണിമേൽ : **നാദാപുരം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ വാണിമേൽ എം യു പി സ്കൂളിൽ ഡിജി പ്ലസ് പദ്ധതിയുടെ സമർപ്പണം നാളെ ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് തുറമുഖ പുരാ വസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

ചടങ്ങിൽ നാദാപുരം എംഎൽഎ ഇ കെ വിജയൻ മുഖ്യാതിഥി ആയിരിക്കും. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ , സ്കൂൾ മാനേജർ എം കെ അമ്മദ് എന്നിവർ ഉപഹാര സമർപ്പണം നടത്തും.

ജന പ്രതിനിധികൾ വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തി യായതായി പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ്, ഹെഡ്മാസ്റ്റർ സി വി അഷ്റഫ് എന്നിവർ അറിയിച്ചു.

**വളയം : **ചെറുമോത്ത് എം എൽ പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് കവിയും ചരിത്രാധ്യാപകനുമായ അഷ്റഫ് പടയൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്ര നിർമ്മിതിയുടെ സ്രോതസുകളായി സാമൂഹ്യ ശാസ്ത്ര ക്ലബുകൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

പി.കെ ഖാലിദ് സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക കെ പി ജമീല അധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ് കൺവീനർ കെ.കെ റുബീന, കെ. രഞ്ജിനി വിദ്യാർഥി പ്രതിനിധികളായ ആയിഷ മെഹബിൻ, ഹന്ന ഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/60992/the-dedication-is-tomorrow-all-classrooms-are-digital-in-vanimel-mup-school)