---
title: "പുറമേരി വേറ്റുമ്മൽ റോഡിൽ കെട്ടിടം അപകടാവസ്ഥയിൽ "
english_title: "The building is in a state of danger on Pummari Vetummal road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61016/the-building-is-in-a-state-of-danger-on-pummari-vetummal-road"
published_at: "2022-08-11T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4d80e97b45_Untitled-1.jpg"
keywords: []
---

# പുറമേരി വേറ്റുമ്മൽ റോഡിൽ കെട്ടിടം അപകടാവസ്ഥയിൽ 

> **Lead Summary:** **നാദാപുരം : **പുറമേരി വേറ്റുമ്മൽ റോഡിൽ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ .പുറമേരിയിൽ നിന്ന് വേറ്റുമ്മൽ റോഡിലേക്ക് കയറുന്ന സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

## Article Content

**നാദാപുരം : **പുറമേരി വേറ്റുമ്മൽ റോഡിൽ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ .പുറമേരിയിൽ നിന്ന് വേറ്റുമ്മൽ റോഡിലേക്ക് കയറുന്ന സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഈ കഴിഞ്ഞ മഴക്കാലത്ത് പുറക് വശം പൂർണ്ണമായും വീണ നിലയിലാണ് ഉള്ളത് കെട്ടിടം ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയാണ്, ഇവിടെയാണ് വെള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിർത്തിയിടുന്നതും സ്കൂൾ വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് കാത്ത് നിൽക്കുന്നതും കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാരും, നാട്ടുകാരും പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഇ കെ സജിത്ത്കുമാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61016/the-building-is-in-a-state-of-danger-on-pummari-vetummal-road)