---
title: "നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി പിൻവലിക്കുക; സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു  "
english_title: "Withdraw GST on consumer goods; A state-wide strike was organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61020/withdraw-gst-on-consumer-goods-a-state-wide-strike-was-organized"
published_at: "2022-08-11T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4da5306c6a_Untitled-1.jpg"
keywords: []
---

# നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി പിൻവലിക്കുക; സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിച്ചു  

> **Lead Summary:** **വാണിമേൽ : **വ്യാപാരി വ്യവസായി ഏകോപന സമിതി നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കുക പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക പേപ്പർ കവർ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 18% ജി എസ് ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി എല്ലാ മേഖല കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സമരം നടത്തി.

## Article Content

**വാണിമേൽ : **വ്യാപാരി വ്യവസായി ഏകോപന സമിതി നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടി പിൻവലിക്കുക പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക പേപ്പർ കവർ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 18% ജി എസ് ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി എല്ലാ മേഖല കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സമരം നടത്തി.

വാണിമേലിലെ സമരം വിലങ്ങാട് പോസ്റ്റാഫീസിന് മുമ്പിൽ നടന്നു . സമിതി ജില്ലാ കമ്മിറ്റി അംഗം ജലീൽ ചാലക്കണ്ടി ഉദ്ഘാടനം ചെയ്തു .

മേഖലാ പ്രസിഡണ്ട് സോണി കുര്യൻ അധ്യക്ഷനായി. മേഖലാ കമ്മിറ്റി അംഗ ങ്ങളായ ടി.കെ.കുഞ്ഞികണ്ണൻ, ടി.വി കുമാരൻ, ബൈജു ജോസഫ് , സി.വി. സത്യൻ, എന്നിവർ പ്രസംഗിച്ചു.

**നാദാപുരം : **പുറമേരി വേറ്റുമ്മൽ റോഡിൽ ഇരുനില കെട്ടിടം അപകടാവസ്ഥയിൽ .പുറമേരിയിൽ നിന്ന് വേറ്റുമ്മൽ റോഡിലേക്ക് കയറുന്ന സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

ഈ കഴിഞ്ഞ മഴക്കാലത്ത് പുറക് വശം പൂർണ്ണമായും വീണ നിലയിലാണ് ഉള്ളത് കെട്ടിടം ഏത് നിമിഷവും വീഴാവുന്ന സ്ഥിതിയാണ്, ഇവിടെയാണ് വെള്ളൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിർത്തിയിടുന്നതും സ്കൂൾ വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് കാത്ത് നിൽക്കുന്നതും കെട്ടിടം അടിയന്തിരമായി പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവർമാരും, നാട്ടുകാരും പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഇക്കാര്യത്തിൽ അധികൃതർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മുൻ തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഇ കെ സജിത്ത്കുമാർ ആവശ്യപ്പെട്ടു.**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61020/withdraw-gst-on-consumer-goods-a-state-wide-strike-was-organized)