---
title: "കെ.സലീനയുടെ എന്റെ ആകാശം എന്റെ കടലും കവിതാ പ്രകാശനം 13ന്"
english_title: "K.Salina's My Akasam My Kaadum Kavita Release on 13th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61035/ksalinas-my-akasam-my-kaadum-kavita-release-on-13th"
published_at: "2022-08-11T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4edbc34c89_saleena.jpg"
keywords: []
---

# കെ.സലീനയുടെ എന്റെ ആകാശം എന്റെ കടലും കവിതാ പ്രകാശനം 13ന്

> **Lead Summary:** **നാദാപുരം : **കെ.സലീനയുടെ 'എന്റെ ആകാശം എന്റെ കടലും . എന്ന തലക്കെട്ടിൽ കോഴിക്കോട് മാക്ബത്ത് പബ്ലിക്കേഷൻ പുറത്തിറക്കുന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 13ന് നാദാപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം : **കെ.സലീനയുടെ 'എന്റെ ആകാശം എന്റെ കടലും . എന്ന തലക്കെട്ടിൽ കോഴിക്കോട് മാക്ബത്ത് പബ്ലിക്കേഷൻ പുറത്തിറക്കുന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 13ന് നാദാപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10-ന് എം വൈ എം യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം നിർവഹിക്കും. സലീനയുടെ മാതാപിതാക്കൾ ചേർന്ന് പുസ്തകം ഏറ്റുവാങ്ങും.

സാംസ്ക്കാരിക വിദ്യാഭ്യാസ കൂട്ടായ്മയായ നാദാപുരം ഫ്രണ്ട്സ് ഫോറമാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി ഉദ്ഘാടനം ചെയ്യും. മാക്ബത്ത് പബ്ലിക്കേഷൻസ് ചെയർ പേഴ്സൻ എം എ ഷഹനാസ് അധ്യക്ഷത വഹിക്കും.

ജനറൽ കൺവീനർ പ്രൊഫ.എം ഹമീദ് സ്വാഗതം പറയും. എഴുത്തുകാരൻ ലിജീഷ് കുമാർ പുസ്തക പരിചയം നിർവഹിക്കും.

സിജി കേരള ഭാരവാഹികളായ ഡോ. ഇസഡ് എ അഷ്റഫ്, എപി നിസാം , പ്രിൻസിപ്പൽ കൃഷ്ണദാസ്, രാജൻ തുണ്ടിയിൽ, എം സിദ്ദിഖ്, സീന കെ പി ,സനൽകുമാർ , സി എച്ച് മോഹനൻ , മുഹമ്മദ് ബംഗ്ലത്ത്, വിസി ഇഖ്ബാൽ,അഡ്വ എ സജീവൻ ,ഇസഡ് എ സൽമാൻ , നാസർ ഹാജി തുടങ്ങിയവർ സംബന്ധിക്കും.

കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലിഷ് അധ്യാപികയായ കെ.സലീന നാദാപുരത്തെ എം എ മമ്മുവിന്റെയും മാമിയുടെയും മകളാണ്. ആനുകാലികങ്ങളിൽ കവിത എഴുതാറുണ്ട്.വാർത്താ സമ്മേളനത്തിൽ ഫ്രണ്ട്സ് ഫോറം പ്രതിനിധികളായ ഡോ. ഹമീദ്, പ്രൊഫ. ഹമീദ്, ഇ സിദ്ദീഖ്, ഇവി ബഷീർ, കെ.സലീന, എം എ മമ്മു സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61035/ksalinas-my-akasam-my-kaadum-kavita-release-on-13th)