---
title: "കാരുണ്യ മാതൃക; പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ നൽകി യുവസംരംഭകൻ"
english_title: "Model of compassion; Young entrepreneur donating wheelchairs to a palliative care unit"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6109/model-of-compassion-young-entrepreneur-donating-wheelchairs-to-a-palliative-care-unit"
published_at: "2021-10-20T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f88f56b8dc_wheel chair .jpg"
keywords: []
---

# കാരുണ്യ മാതൃക; പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ നൽകി യുവസംരംഭകൻ

> **Lead Summary:** **വാണിമേൽ: **പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ നൽകി യുവസംരംഭകൻ. വാണിമേലിലെ ബിൽഡിംഗ് കോൺട്രാക്റ്റർ അസ്ഹർ അലി ഇ.യാണ് ശിഫാ ബ്രദേഴ്സ് പാലിയേറ്റീവ് കെയറിന് രണ്ട് വീൽ ചെയറുകൾ നൽകിയത്.

## Article Content

**വാണിമേൽ: **പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറുകൾ നൽകി യുവസംരംഭകൻ. വാണിമേലിലെ ബിൽഡിംഗ് കോൺട്രാക്റ്റർ അസ്ഹർ അലി ഇ.യാണ് ശിഫാ ബ്രദേഴ്സ് പാലിയേറ്റീവ് കെയറിന് രണ്ട് വീൽ ചെയറുകൾ നൽകിയത്.

ശിഫാ ബ്രദേഴ്സ് പാലിയേറ്റീവ് കെയർ ഓഫീസിൽ നടന്ന ചടങ്ങിൽ അസ്ഹർ അലി പാലിയേറ്റീവ് കെയർ സെക്രട്ടറി പി.ഷൗക്കത്തലിക്ക് വീൽ ചെയറുകൾ കൈമാറി. ബ്രദേഴ്സ് ട്രസ്റ്റ് സെക്രട്ടറി എ.പി അസ്ലം, മുഹമ്മദലി കണ്ണോത്ത് ,സി.വി കെ അലി, എം.പി സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6109/model-of-compassion-young-entrepreneur-donating-wheelchairs-to-a-palliative-care-unit)