---
title: "മുന്നൂറോളം പ്രതിഭകൾ;  എസ് എസ് എഫ് സാഹിത്യോത്സവിന് ഇന്ന് കുറുവന്തേരിയിൽ തുടക്കം"
english_title: "About three hundred talents; SSF Literary Festival begins today in Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61121/about-three-hundred-talents-ssf-literary-festival-begins-today-in-kuruvantheri"
published_at: "2022-08-12T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5cd41512c0_Untitled-1.jpg"
keywords: []
---

# മുന്നൂറോളം പ്രതിഭകൾ;  എസ് എസ് എഫ് സാഹിത്യോത്സവിന് ഇന്ന് കുറുവന്തേരിയിൽ തുടക്കം

> **Lead Summary:** **നാദാപുരം : ** എസ്എസ്എഫ് നാദാപുരം ഡിവിഷൻ ഇരുപത്തി ഒമ്പതാം എഡിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും. 7 സെക്ടറുകളിൽ നിന്ന് മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും.

## Article Content

**നാദാപുരം : ** എസ്എസ്എഫ് നാദാപുരം ഡിവിഷൻ ഇരുപത്തി ഒമ്പതാം എഡിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും. 7 സെക്ടറുകളിൽ നിന്ന് മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും.

ഫാമിലി, ബ്ലോക്ക് ,യൂനിറ്റ്, സെക്ടർ ഘടകങ്ങളിൽ നിന്ന് വിജയികളായ വിദ്യാർത്ഥികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. ലോവർ പ്രൈമറി ,അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ജൂനിയർ , സീനിയർ, കാമ്പസ്, ജനറൽ എന്നീ വിഭാഗങ്ങളിലായി നൂറിൽപരം മത്സര ഇനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇന്ന് വൈകിട്ട് എസ് വൈ എസ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും.

രാത്രി 7മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ എസ് എസ് എഫ് ദേശീയ അദ്ധ്യക്ഷൻ ഡോ: ഫാറൂഖ് നഈമി അൽബുഖാരി ഉദ്ഘാടന പ്രഭാഷണം നടത്തും.

സഞ്ചാര സാഹിത്യത്തിനുള്ള എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനിൽ പാട്യംസ് മുഖ്യാതിഥിയാവും, സംഗമത്തിൽ വ്യത്യസ്ത സാമൂഹിക പ്രാസ്താനിക നേതാക്കൾ പങ്കെടുക്കും. ഞായർ വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സംഗമം സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61121/about-three-hundred-talents-ssf-literary-festival-begins-today-in-kuruvantheri)