---
title: "എസ് ഐയുമായുള്ള തർക്കം; അഭിഭാഷകനെ കോടതി കുറ്റവിമുക്തനാക്കി "
english_title: "Dispute with SI; The court acquitted the lawyer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/6114/dispute-with-si-the-court-acquitted-the-lawyer"
published_at: "2021-10-20T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616f8fd200fa5_court.jpg"
keywords: []
---

# എസ് ഐയുമായുള്ള തർക്കം; അഭിഭാഷകനെ കോടതി കുറ്റവിമുക്തനാക്കി 

> **Lead Summary:** **നാദാപുരം: ** പോലീസ് സ്റ്റേഷനുമുന്നിൽ മദ്യപിച്ച് ബഹളം വെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന കേസിൽ അഭിഭാഷകനെ നാദാപുരം കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. വടകര ബാറിലെ അഭിഭാഷകൻ കുനിയിൽ ഹൗസിൽ സജിത്തിനെയാണ് നാദാപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.

## Article Content

**നാദാപുരം: ** പോലീസ് സ്റ്റേഷനുമുന്നിൽ മദ്യപിച്ച് ബഹളം വെക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന കേസിൽ അഭിഭാഷകനെ നാദാപുരം കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. വടകര ബാറിലെ അഭിഭാഷകൻ കുനിയിൽ ഹൗസിൽ സജിത്തിനെയാണ് നാദാപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.

2011 നവംബർ 21-നാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷനുമുന്നിലാണ് സജിത്തിന്റെ വീട്. പൊതുറോഡിൽ നിന്നുകൊണ്ട് മദ്യലഹരിയിൽ ചീത്തവിളിക്കുകയും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയെന്നും കാണിച്ചാണ് കേരള പോലീസ് ആക്ട് 118 എ വകുപ്പുപ്രകാരം അന്നത്തെ വടകര എസ്.ഐ. പി.എം. മനോജ് കേസെടുത്തത്.

എന്നാൽ ഈ വകുപ്പുപ്രകാരമുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇദ്ദേഹത്തെ വെറുതേവിട്ടത്. എന്നാൽ അന്ന് വടകര എസ്.ഐയായിരുന്ന പി.എം. മനോജ് കെട്ടി ചമച്ച കേസാണിതെന്നാണ് അഭിഭാഷകൻ വാദിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/6114/dispute-with-si-the-court-acquitted-the-lawyer)