---
title: "വയനാട്ടിൽ പഠനക്യാമ്പ് ;എം എസ്എഫ് സ്വാഗതസംഘം രൂപീകരിച്ചു. "
english_title: "Study Camp in Wayanad; MSF Welcome Committee formed."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61194/study-camp-in-wayanad-msf-welcome-committee-formed"
published_at: "2022-08-12T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60cd6623d0_Untitled-1.jpg"
keywords: []
---

# വയനാട്ടിൽ പഠനക്യാമ്പ് ;എം എസ്എഫ് സ്വാഗതസംഘം രൂപീകരിച്ചു. 

> **Lead Summary:** **നാദാപുരം : **എം എസ് എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സെപ്റ്റംബർ ആദ്യ വാരം വയനാട്ടിൽ നടത്തുന്ന പഠന ക്യാമ്പിന്റെ സ്വാഗത സംഘമായി. സ്വാഗത സംഘം രൂപീകരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **എം എസ് എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സെപ്റ്റംബർ ആദ്യ വാരം വയനാട്ടിൽ നടത്തുന്ന പഠന ക്യാമ്പിന്റെ സ്വാഗത സംഘമായി. സ്വാഗത സംഘം രൂപീകരണ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് സയ്യിദ് ഹനീഫ് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് ബംഗ്ലത്ത്,എംപി സൂപ്പി,ഹമീദ് വലിയാണ്ടി,വി അബ്ദുൽ ജലീൽ,ഇ ഹാരിസ്,സികെ നാസർ,ജാഫർ തുണ്ടിയിൽ,ഹാഷിം തങ്ങൾ കുളത്തിൽ,ഫൈസൽ കോമത്ത്,യൂസുഫ് തുണ്ടിയിൽ,സി ആർ ഗഫൂർ,അയൂബ് മാസ്റ്റർ,ഷംസീർ മാസ്റ്റർ,ഉമൈർ ,മുഷറഫ്,നസീഫ് തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫവാസ് തുണ്ടിയിൽ സ്വാഗതവും ബാസിൽ നാദാപുരം നന്ദിയും പറഞ്ഞു.

**നാദാപുരം : ** എസ്എസ്എഫ് നാദാപുരം ഡിവിഷൻ ഇരുപത്തി ഒമ്പതാം എഡിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കമാകും. 7 സെക്ടറുകളിൽ നിന്ന് മുന്നൂറോളം പ്രതിഭകൾ മാറ്റുരക്കും.

ഫാമിലി, ബ്ലോക്ക് ,യൂനിറ്റ്, സെക്ടർ ഘടകങ്ങളിൽ നിന്ന് വിജയികളായ വിദ്യാർത്ഥികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ പങ്കെടുക്കുന്നത്. ലോവർ പ്രൈമറി ,അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, ജൂനിയർ , സീനിയർ, കാമ്പസ്, ജനറൽ എന്നീ വിഭാഗങ്ങളിലായി നൂറിൽപരം മത്സര ഇനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

ഇന്ന് വൈകിട്ട് എസ് വൈ എസ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാവും.

രാത്രി 7മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ എസ് എസ് എഫ് ദേശീയ അദ്ധ്യക്ഷൻ ഡോ: ഫാറൂഖ് നഈമി അൽബുഖാരി ഉദ്ഘാടന പ്രഭാഷണം നടത്തും.

സഞ്ചാര സാഹിത്യത്തിനുള്ള എസ് കെ പൊറ്റക്കാട് അവാർഡ് ജേതാവ് അനിൽ പാട്യംസ് മുഖ്യാതിഥിയാവും, സംഗമത്തിൽ വ്യത്യസ്ത സാമൂഹിക പ്രാസ്താനിക നേതാക്കൾ പങ്കെടുക്കും. ഞായർ വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സംഗമം സി കെ റാഷിദ് ബുഖാരി ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61194/study-camp-in-wayanad-msf-welcome-committee-formed)