---
title: "മാതൃക പ്രവർത്തനം; നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് ജില്ലാ തല അംഗീകാരം "
english_title: "Model work; Nadapuram Grama Panchayat Secretary T Shahul Hameed district level recognition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61198/model-work-nadapuram-grama-panchayat-secretary-t-shahul-hameed-district-level-recognition"
published_at: "2022-08-12T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f60ed26b1ea_shahul_hameed.jpg"
keywords: []
---

# മാതൃക പ്രവർത്തനം; നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് ജില്ലാ തല അംഗീകാരം 

> **Lead Summary:** **നാദാപുരം : ** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം.

## Article Content

**നാദാപുരം : ** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാതൃക പരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദിന് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം.

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ ,ഹരിത കേരള മിഷൻ ,കുടുംബശ്രീ , ക്ലീൻ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ ജില്ലാതല ഹരിത സംഗമത്തിൽ വെച്ച്‌ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിന്ന് പുരസ്കാരം ഷാഹുൽ ഹമീദ് ഏറ്റു വാങ്ങി.

അമ്പത് മാസക്കാലം അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുമായി ചേർന്ന് നടത്തിയ മികവാർന്ന പ്രവർത്തനങ്ങളുടെയും നൂതന പദ്ധതികൾ നടപ്പിലാക്കി മികച്ച ശുചിത്വ മാതൃകകൾ സൃഷ്ടിച്ചതും കൊണ്ടാണ് പുരസ്കാരം ലഭിച്ചത്.

ഇതിനും മുമ്പും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ക്ലീൻ കേരള കമ്പനിയുടെയും അംഗീകാരം ലഭിച്ചിരുന്നു ,കൂടാതെ മികച്ച ഉദ്യോഗസ്ഥന്മാർക്ക് സേവന കാലത്തു സർക്കാർ നൽകുന്ന ഗുഡ് സർവീസ് എന്ററിയും ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് നിയമ കലാലയത്തിൽ നിന്ന് നിയമ ബിരുദം നേടുകയും ,കുടുംബശ്രീ മിഷനിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട് .കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി ആണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61198/model-work-nadapuram-grama-panchayat-secretary-t-shahul-hameed-district-level-recognition)