---
title: "'ഹർ ഘർ തിരംഗ'; നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "Hargar Thirang; Preparations are complete in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61252/hargar-thirang-preparations-are-complete-in-nadapuram"
published_at: "2022-08-12T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f654e75bbc7_Untitled-1.jpg"
keywords: []
---

# 'ഹർ ഘർ തിരംഗ'; നാദാപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **നാദാപുരം :** 'ആസാദ് കി അമൃത് മഹോത്സവ്' സ്വാതന്ത്ര്യദിന ആഘോഷത്തിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പരിധിയിലെ അംഗനവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി 'ഹർ ഘർ തിരംഗ' വിജയിപ്പിക്കുന്നതിന് ആവശ്യമായ കൊടികളുടെ വിതരണം പൂർത്തിയായിട്ടുണ്ട്.

## Article Content

**നാദാപുരം :** 'ആസാദ് കി അമൃത് മഹോത്സവ്' സ്വാതന്ത്ര്യദിന ആഘോഷത്തിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്ത് പരിധിയിലെ അംഗനവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി 'ഹർ ഘർ തിരംഗ' വിജയിപ്പിക്കുന്നതിന് ആവശ്യമായ കൊടികളുടെ വിതരണം പൂർത്തിയായിട്ടുണ്ട്.

പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഉയർത്താനുള്ള കൊടികൾ വിദ്യാലയങ്ങൾ വഴിയും കുടുംബശ്രീ മുഖേനയുമാണ് വിതരണം ചെയ്യുന്നത്. വ്യാപാരികളുടെ പങ്കാളിത്തത്തോടുകൂടി നാദാപുരം ,കല്ലാച്ചി ടൗണിലെ എല്ലാ കടകളും അലങ്കരിക്കുന്നതിനു കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്.

പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കുടുംബശ്രീ, ഹരിതകർമസേന പ്രതിനിധികളുടെ നേതൃത്വത്തിൽ റാലിയും സംഘടിപ്പിക്കുന്നതാണ്. ഇതുസംബന്ധമായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് , അധ്യക്ഷതവഹിച്ചു.

സ്ഥിരംസമിതി ചെയർമാൻ മാരായ സി കെ നാസർ,എം സി സുബൈർ, ജനിത ഫിർദൗസ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം പി സൂപ്പി ,കെ പി കുമാരൻ മാസ്റ്റർ ,പി കെ ദാമു മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ ,തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി പി ബാലകൃഷ്ണൻ ,കരിമ്പിൽ ദിവാകരൻ ,കെ സി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു . സെക്രട്ടറി ഷാഹുൽഹമീദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61252/hargar-thirang-preparations-are-complete-in-nadapuram)