---
title: "'ഉണർവ് 2022' ലക്ഷ്യബോധമുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്ന് - ഇകെ വിജയൻ എം .എൽ.എ "
english_title: "'Unarv 2022' is sure of success for those who are ambitious - . EK Vijayan A.L.A"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61253/unarv-2022-is-sure-of-success-for-those-who-are-ambitious-ek-vijayan-mla-new"
published_at: "2022-08-12T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f65691b9438_Untitled-1.jpg"
keywords: []
---

# 'ഉണർവ് 2022' ലക്ഷ്യബോധമുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്ന് - ഇകെ വിജയൻ എം .എൽ.എ 

> **Lead Summary:** **വെള്ളിയോട് : **ലക്ഷ്യബോധമുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്ന് നാദാപുരം എം.എൽ.എ ഇകെ വിജയൻ പറഞ്ഞു.

## Article Content

**വെള്ളിയോട് : **ലക്ഷ്യബോധമുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്ന് നാദാപുരം എം.എൽ.എ ഇകെ വിജയൻ പറഞ്ഞു.

വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിയർ മോട്ടിവേഷൻ, മാജിക് ഷൊ, മത്സരപ്പരീക്ഷാ തയ്യാറെടുപ്പ്, പ്രതിഭകളോടൊത്ത്, കലാപരിപാടികൾ തുടങ്ങിയ പരിപാടികൾ ക്യാമ്പിൻ്റെ ഭാഗമായി നടക്കും. ഗ്രാമപഞ്ചായത്തംഗം സി.കെ. ശിവറാം അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ എച്ച് എം ജയരാജൻ നാമത്ത്, പി.ടി.എ വൈസ്.പ്രസിഡണ്ട് കെ.പി നാണു, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹീം, ശ്രീജേഷ്, മുനീർ മാസ്റ്റർ എന്നിവർ ആശംസകൾ നേരുന്നു.. പി.ടി.എ പ്രസി കെ .പി രാജൻ സ്വാഗതവും പ്രിൻസിപ്പാൾ ഇൻചാർജ്ജ് കെ.എം കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61253/unarv-2022-is-sure-of-success-for-those-who-are-ambitious-ek-vijayan-mla-new)