---
title: "അർദ്ധരാത്രിയിൽ കിടപ്പുമുറിയിൽ തീ പടർന്നു; യുവതിയും കുട്ടികളും തല നാരിഴയ്ക്ക് രക്ഷപ്പെട്ടു "
english_title: "A fire broke out in the bedroom in the middle of the night; The woman and her children escaped unhurt"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61257/a-fire-broke-out-in-the-bedroom-in-the-middle-of-the-night-the-woman-and-her-children-escaped-unhurt"
published_at: "2022-08-12T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f6594f3b8a6_fire.jpg"
keywords: []
---

# അർദ്ധരാത്രിയിൽ കിടപ്പുമുറിയിൽ തീ പടർന്നു; യുവതിയും കുട്ടികളും തല നാരിഴയ്ക്ക് രക്ഷപ്പെട്ടു 

> **Lead Summary:** **നാദാപുരം : ** ചെക്യാട് യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയിൽ അർദ്ധരാത്രിയിൽ തീ പടർന്നു.

## Article Content

**നാദാപുരം : ** ചെക്യാട് യുവതിയും കുട്ടികളും ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയിൽ അർദ്ധരാത്രിയിൽ തീ പടർന്നു.

യുവതി ഉറക്കമുണർന്നതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു. ഫാൻ പൂർണമായും കത്തുകയും യുവതിയും കുട്ടികളും ഉറങ്ങുകയായിരുന്ന കിടക്കയ്ക്കും കമ്പിളി പുതപ്പിനും തീപിടിച്ച നിലയിലാണ്. മുറിയിലുണ്ടായിരുന്ന ഏതാനും തുണികളും കത്തി നശിച്ചു.

ചെക്യാട്ടെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് ആലോലിക്കണ്ടിയിൽ ഹസ്സന്റെ വീടിന്റെ കിടപ്പു മുറിയിലാണ് ഇന്ന് പുലർച്ചെ രണ്ടരമണിയോടെ തീപടർന്നത്.

ഹസ്സന്റെ മകന്റെ ഭാര്യ ജാസ്മിനും നാലും ഒന്നും വയസ്സുള്ള മക്കളും ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം . അമിതമായ ചൂടേറ്റ് ഉറക്കം ഞെട്ടിയ ജാസ്മിൻ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ വിളിച്ചു ഉണർത്തുകയായിരുന്നു.

വൈദുതി നിലച്ച റൂമിന്റെ വാതിൽ തുറന്ന് കുട്ടികളുമായി പുറത്ത് ചാടുകയായിരുന്നു ജാസ്മിൻ . പിന്നീട് വീട്ടുകാർ ചേർന്ന് വെള്ളമൊഴിച്ചു തീ കെടുത്തി.

**വെള്ളിയോട് : **ലക്ഷ്യബോധമുള്ളവർക്ക് വിജയം സുനിശ്ചിതമാണെന്ന് നാദാപുരം എം.എൽ.എ ഇകെ വിജയൻ പറഞ്ഞു.

വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

**

കരിയർ മോട്ടിവേഷൻ, മാജിക് ഷൊ, മത്സരപ്പരീക്ഷാ തയ്യാറെടുപ്പ്, പ്രതിഭകളോടൊത്ത്, കലാപരിപാടികൾ തുടങ്ങിയ പരിപാടികൾ ക്യാമ്പിൻ്റെ ഭാഗമായി നടക്കും. ഗ്രാമപഞ്ചായത്തംഗം സി.കെ. ശിവറാം അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ എച്ച് എം ജയരാജൻ നാമത്ത്, പി.ടി.എ വൈസ്.പ്രസിഡണ്ട് കെ.പി നാണു, സ്റ്റാഫ് സെക്രട്ടറി ഇബ്രാഹീം, ശ്രീജേഷ്, മുനീർ മാസ്റ്റർ എന്നിവർ ആശംസകൾ നേരുന്നു.. പി.ടി.എ പ്രസി കെ .പി രാജൻ സ്വാഗതവും പ്രിൻസിപ്പാൾ ഇൻചാർജ്ജ് കെ.എം കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61257/a-fire-broke-out-in-the-bedroom-in-the-middle-of-the-night-the-woman-and-her-children-escaped-unhurt)