---
title: "ഉന്നത വിജയം നേടിയ പേരോട് സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു "
english_title: "The students of the school were congratulated for their high achievement"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61267/the-students-of-the-school-were-congratulated-for-their-high-achievement"
published_at: "2022-08-12T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f66078d8639_Untitled-1.jpg"
keywords: []
---

# ഉന്നത വിജയം നേടിയ പേരോട് സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം : **പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച വിജയം നേടിയ ഹ്യൂമാനിറ്റീസ് 34 ലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇ.കെ.വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **പേരോട് എം.ഐ.എം.ഹയർ സെക്കൻഡറി സ്കൂളിൽ മികച്ച വിജയം നേടിയ ഹ്യൂമാനിറ്റീസ് 34 ലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇ.കെ.വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജെർണലിസം, സോഷ്യോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന ഹ്യൂമാനിറ്റീസ് 34 ബാച്ചിലാണ് മികച്ച വിജയം നേടിയത്.

ഹ്യൂമാനിറ്റീസ് 34 ബാച്ചിൽ എല്ലാ വിഷയങ്ങളിലും എ - പ്ലസ് നേടിയ ഉന്നത വിജയം നേടിയ റൗഹ അഷ്റഫിനുള്ള ഉപഹാരം എം.എൽ.എ.സമ്മാനിച്ചു.

മാനേജർ ,പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. പ്രിൻസിപ്പൾ മൊയ്തു പറമ്പത്ത്, എൻ.വി.അഹമ്മദ് മുൻഷി, കെ.കെ.നാസർ, മരുന്നോളി കുഞ്ഞബ്ദുല്ല, പി.റഫീഖ്, ചെറുന്നലോട്ട് അബ്ദുൽ ഹമീദ്, ഇസ്മായിൽ വാണിമേൽ, ഒ.സഫിയ, സൗദ മാണിക്കോത്ത്, ആർ. രോഹൻ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളായ സ്വാതി കൃഷ്ണ, കെ.എം.ഹർഷ, ഹരിപ്രസാദ്, ഫിദ ഫാത്തിമ, യു.കെ. മുഹമ്മദ്, എ.ടി.ഫായിസ്, നജ യൂസഫ്, ലന ഫാത്തിമ, അയിഷ നസ്മിൻ, ആദില, സഫ ഫാത്തിമ അബ്ദുല്ല, ഷർജിൽ, ആഫിദ് അൽ ജിഫ്റിൻ, സന ഹർഹത്ത്, ഷെറിൻ, കെ.ഫവാസ്, നാഫിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61267/the-students-of-the-school-were-congratulated-for-their-high-achievement)