---
title: "45 ക്ലാസ് മുറികളും ഡിജിറ്റൽ: വാണിമേൽ എം യു പി സ്കൂളിൽ പ്രഖ്യാപനചടങ്ങ് പ്രൗഢമായി"
english_title: "45 classrooms all digital: Vanimeel MUP School celebrates the announcement ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61274/45-classrooms-all-digital-vanimeel-mup-school-celebrates-the-announcement-ceremony"
published_at: "2022-08-12T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f669739de06_Untitled-1.jpg"
keywords: []
---

# 45 ക്ലാസ് മുറികളും ഡിജിറ്റൽ: വാണിമേൽ എം യു പി സ്കൂളിൽ പ്രഖ്യാപനചടങ്ങ് പ്രൗഢമായി

> **Lead Summary:** **വാണിമേൽ : **നാദാപുരം ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ വാണിമേൽ എം യു പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലായി. 45 ക്ലാസ് മുറികളാണ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്മാർട്ട് ടി വിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്. 

## Article Content

**വാണിമേൽ : **നാദാപുരം ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നായ വാണിമേൽ എം യു പി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റലായി. 45 ക്ലാസ് മുറികളാണ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സ്മാർട്ട് ടി വിയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്. 

ഡിജി പ്ലസ് എന്ന പേരിൽ നടപ്പിലാക്കിയ പദ്ധതിയുടെ സമർപ്പണം  മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ നൂതനമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ രക്ഷിതാക്കളുടെ പിന്തുണ കൂടി അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്ത ചടങ്ങ് ഏറെ പ്രൗഡമായി. ചടങ്ങിൽ  പി ടി എ പ്രസിഡണ്ട് എം  കെ അഷ്റഫ് അധ്യക്ഷനായി. സ്കൂൾ  മാനേജ എം കെ അമ്മദ് മാസ്റ്റർക്കുള്ള സ്നേഹോപഹാരം മന്ത്രി സമ്മാനിച്ചു. ഇ കെ വിജയൻ എം എൽ എ  മുഖ്യാതിഥിയായി.

ജനപ്രതിനിധികളായ ഫാത്തിമ കണ്ടിയിൽ, റസാക്ക് പറമ്പത്ത്, എം കെ മജീദ്, തുണേരി  ബിപിസി: പി പി മനോജ് കുമാർ, പി ടി എ വൈസ് പ്രസിഡണ്ട് ഇസ്മായിൽ വാണിമേൽ, എം അച്യുതൻ മാസ്റ്റർ , അഷ്റഫ് കൊറ്റാല, കെ ജി ലത്തീഫ്, ജലീൽ ചാലക്കണ്ടി, എം കെ നൗഷാദ്, മജീദ് കുയ്തേരി, കെ കെ ജാഫർ, ടി അബ്ദുറഹ്മാൻ, വിഎൻ ഷീജ, അയ്മൻ അബ്ദുള്ള, കെ ബാലകൃഷ്ണൻ, കെ പി എ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. 

ഹെഡ്മാസ്റ്റർ സി വി അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി സറീന നന്ദിയും പറഞ്ഞു. തുടർന്ന്  നടന്ന സംഗീത വിരുന്നിന് ഇക്ബാൽ നരിപ്പറ്റ, രേഷ്മ സജീവ്, ഷഹറാസ് ചെറുമോത്ത്  നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61274/45-classrooms-all-digital-vanimeel-mup-school-celebrates-the-announcement-ceremony)