---
title: "വ്യാപാരി മിത്രാ; വാണിമേലിൽ മേഖലാതല അംഗത്വ വിതരണം "
english_title: "Merchant Mitra; Sector wise distribution of membership in Vanimela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61277/merchant-mitra-sector-wise-distribution-of-membership-in-vanimela"
published_at: "2022-08-12T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f66c5e7019c_Untitled-1.jpg"
keywords: []
---

# വ്യാപാരി മിത്രാ; വാണിമേലിൽ മേഖലാതല അംഗത്വ വിതരണം 

> **Lead Summary:** > **വാണിമേൽ : **കേരള വ്യാപാരി വ്യവസായി സമിതിയുടെ സുരക്ഷ പദ്ധതിയായ "വ്യാപാരി മിത്രാ"പദ്ധതിയുടെ വാണിമേൽ മേഖലാതല അംഗത്വ വിതരണം മുതിർന്ന വ്യാപാരി കോഴിപ്പള്ളി കണ്ണന് നൽകി ഇ.കെ വിജയൻ എം എൽ എ ഉദ്ഘടനം ചെയ്തു.

## Article Content

> **വാണിമേൽ : **കേരള വ്യാപാരി വ്യവസായി സമിതിയുടെ സുരക്ഷ പദ്ധതിയായ "വ്യാപാരി മിത്രാ"പദ്ധതിയുടെ വാണിമേൽ മേഖലാതല അംഗത്വ വിതരണം മുതിർന്ന വ്യാപാരി കോഴിപ്പള്ളി കണ്ണന് നൽകി ഇ.കെ വിജയൻ എം എൽ എ ഉദ്ഘടനം ചെയ്തു.

> 2000രൂപയുടെ ആജീവനാന്ത അംഗത്വ ഫീസടച്ചു "വ്യാപാരമിത്ര"യിൽ അംഗമാവുന്നവർക്ക് രോഗ ചികിത്സാ ചിലവിന് 3ലക്ഷം രൂപ വരെയും, മരണപ്പെടുന്ന സാഹചര്യത്തിൽ 5ലക്ഷം രൂപവരെയും കുടുംബത്തിന് ലഭിക്കും.

പദ്ധതിയുടെ ജില്ലാ തല ഉദ്ഘടനം ജൂലൈ 24 പേരാമ്പ്രയിൽ നടന്നിരുന്നു. സോണി കുര്യന്റെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ ജലീൽ ചാലക്കണ്ടി, കെ. പി കുഞ്ഞിരാമൻ, ടി പി കുമാരൻ, ടി കെ കുഞ്ഞിക്കണ്ണൻ, ടി വി കുമാരൻ, ബൈജു ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61277/merchant-mitra-sector-wise-distribution-of-membership-in-vanimela)