---
title: "എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തുടങ്ങി "
english_title: "NSS week day camp started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61289/nss-week-day-camp-started"
published_at: "2022-08-12T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f67b4206130_Untitled-1.jpg"
keywords: []
---

# എൻ.എസ്.എസ് സപ്തദിന ക്യാമ്പ് തുടങ്ങി 

> **Lead Summary:** **ഇരിങ്ങണ്ണൂർ :** ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍.എസ്സ്.എസ്സ് സപ്തദിന കേമ്പ് ആരംഭിച്ചു. തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ :** ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ എന്‍.എസ്സ്.എസ്സ് സപ്തദിന കേമ്പ് ആരംഭിച്ചു. തൂണേരി ബ്ളോക്ക് പഞ്ചായത്ത് വൈ.പ്രസിഡണ്ട് ടി.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ സി.പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ എൻ.കെ രാജീവൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ , പി.ടി.എ പ്രസിഡണ്ട് രമേശൻ കുന്നുമ്മൽ ,വൈ.പ്രസിഡണ്ട് വി.കെ മോഹനൻ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.കെ കുഞ്ഞിരാമൻ, ആർ.ടി ഉസ്മാൻ , വത്സരാജ് മണലാട്ട് , സി.കെ ബാലൻ, വി.പി പവിത്രൻ , സ്റ്റാഫ് സെക്രട്ടറിമാരായ സി.പി.രാജൻ, എം സുകുമാരൻ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ പി.കെ ശശികുമാർ സ്വാഗതവും വളണ്ടിയർ ലീഡർ മുഹമ്മദ് ഷാനിബ് നന്ദിയും പറഞ്ഞു. എൻ.എസ്.എസ് വളണ്ടിയർമാരായ ആവണി വി.കെ , ഭൂമിക ടി.കെ എൻ.എസ്.എസ് ഗീതം ആലപിച്ചു. ക്യാമ്പിന് മുന്നോടിയായി ഇരിങ്ങണ്ണൂർ ടൗണിൽ വിളംബരജാഥ നടത്തി. സ്കൂൾ പരിസരത്ത് പതാക ഉയർത്തുകയും തെങ്ങിൻ തൈ നടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61289/nss-week-day-camp-started)