---
title: "ഐ എൻ ടി യു സി വനിതാ നേതാവിനെതിരെയുള്ള കയ്യേറ്റ ശ്രമം ;നാദാപുരം പോലീസ് കേസെടുത്തു "
english_title: "Nadapuram police registered a case of assault on INTUC woman leader"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61292/nadapuram-police-registered-a-case-of-assault-on-intuc-woman-leader"
published_at: "2022-08-12T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f67e0028b6b_police.jpg"
keywords: []
---

# ഐ എൻ ടി യു സി വനിതാ നേതാവിനെതിരെയുള്ള കയ്യേറ്റ ശ്രമം ;നാദാപുരം പോലീസ് കേസെടുത്തു 

> **Lead Summary:** **നാദാപുരം : **ഐ എൻ ടി സി യുടെ കോഴിക്കോട് ജില്ലാസെക്രെട്ടറിയായ കായപ്പനച്ചിയിലെ പി സുമലതയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം : **ഐ എൻ ടി സി യുടെ കോഴിക്കോട് ജില്ലാസെക്രെട്ടറിയായ കായപ്പനച്ചിയിലെ പി സുമലതയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.

ഈ മാസം രണ്ടാം തിയ്യതി രാത്രിയിൽ വീട്ടിന്റെ വാതിലിൽ മുട്ടിവിളിക്കുകയും വാതിൽ തുറന്ന സുമലതയെ അസഭ്യം പറഞ്ഞശേഷം കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു .സുമലതയും ഭർത്താവും അക്രമിയെ തടയാൻ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു .

രണ്ടുപേരും ഏറെ ദൂരം ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പിന്തുടർന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം എസ് ഐ പ്രശാന്തി ന്റെ നേതൃത്വത്തിലുള്ള പോലീസും പിന്തുടർന്നെങ്കിലും കണ്ടെത്തനായില്ല . മുഖവും നമ്പർ പ്ലേറ്റിന്റെ ഭാഗവും മറച്ചാണ് അക്രമികൾ എത്തിയത് . അന്ന് തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

അക്രമികൾ സഞ്ചരിച്ച ഇരിങ്ങണ്ണൂർ ഭാഗത്തെയും , പെരിങ്ങത്തൂർ ഭാഗത്തെയും സി സി ടി വി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞതയാണ് വിവരം . ദൃശ്യങ്ങളിൽ ചിലത് കോൺഗ്രസ് പ്രവർത്തകർക്കും ലഭിച്ചിട്ടുണ്ട് .

ഡി സി സി സെക്രെട്ടറി മോഹനൻ പാറക്കടവ് . ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് കെ ടി കെ അശോകൻ എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം നാദാപുരംപോലീസ് സി ഐ ഇ വി ഫായിസലിയെ സന്ദർശിച്ച് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു .

പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ വിവരം പൊലീസിന് ലഭിച്ചതായാണ് വിവരം . ഇന്നലെ സുമലതയിൽ നിന്നും മൊഴിയെടുത്ത പോലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്ത വകുപ്പുകളുൾപ്പെടെ ചേർത്ത് കേസ് ചാർജ് ചെയ്യുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61292/nadapuram-police-registered-a-case-of-assault-on-intuc-woman-leader)