---
title: "കുഴി അടയ്ക്കൽ; സംസ്ഥാന പാതയിലെ കുഴികൾ മൂടാൻ നടപടി"
english_title: "pit closure; Action to cover the potholes on the state highway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61491/pit-closure-action-to-cover-the-potholes-on-the-state-highway"
published_at: "2022-08-13T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7d7b70e26b_Untitled-1-Recovered.jpg"
keywords: []
---

# കുഴി അടയ്ക്കൽ; സംസ്ഥാന പാതയിലെ കുഴികൾ മൂടാൻ നടപടി

> **Lead Summary:** **കല്ലാച്ചി : **സംസ്ഥാന പാതയിൽ വെള്ളക്കെട്ടിനിടയാക്കുന്ന കുഴികൾ മൂടാൻ പിഡബ്ല്യുഡി അധികൃതർ എത്തി. പൊലീസിന്റെ സാന്നിധ്യത്തിലാണ് താൽക്കാലിക കുഴി അടയ്ക്കൽ.

## Article Content

**കല്ലാച്ചി : **സംസ്ഥാന പാതയിൽ വെള്ളക്കെട്ടിനിടയാക്കുന്ന കുഴികൾ മൂടാൻ പിഡബ്ല്യുഡി അധികൃതർ എത്തി. പൊലീസിന്റെ സാന്നിധ്യത്തിലാണ് താൽക്കാലിക കുഴി അടയ്ക്കൽ.

തുടർച്ചയായി അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കുന്ന റോഡിലെ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പിഡബ്ല്യുഡിക്ക് കത്തു നൽകിയിരുന്നു. ഓവർസീയർ ഇ.പി.ശരണ്യയുടെ നേതൃത്വത്തിലായിരുന്നു കുഴികൾ മൂടൽ. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും എത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61491/pit-closure-action-to-cover-the-potholes-on-the-state-highway)