---
title: "ഫോണിൽ ഭീക്ഷണി; മുംബൈ യുവതി ഫോണിൽ ഭീഷണിപ്പെടുത്തിയതിനാൽ പഠനം തടസപ്പെട്ടെന്ന് വിദ്യാർത്ഥിനി "
english_title: "Threatening on the phone; The student said that the study was interrupted because the Mumbai woman threatened her on the phone"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/615/threatening-on-the-phone-the-student-said-that-the-study-was-interrupted-because-the-mumbai-woman-threatened-her-on-the-phone"
published_at: "2021-10-01T09:53:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61568d56e3b1f_mobile.jpg"
keywords: []
---

# ഫോണിൽ ഭീക്ഷണി; മുംബൈ യുവതി ഫോണിൽ ഭീഷണിപ്പെടുത്തിയതിനാൽ പഠനം തടസപ്പെട്ടെന്ന് വിദ്യാർത്ഥിനി 

> **Lead Summary:** **നാദാപുരം: **മുംബൈയിൽ നിന്നെത്തിയ യുവതി യുവതി ഫോണിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇതുമൂലം സ്കൂൾ പഠനംപോലും ഏറെ പ്രയാസത്തിലാണെന്നും നൂറുദ്ദീന്റെ പതിനേഴ് വയസ്സുള്ള മകളുടെ ആരോപണം . യു.പി. സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നൂറുദ്ദീൻ ഉൾപ്പെടെ അഞ്ചാളുടെപേരിൽ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നാദാപുരം പോലീസ് കേസെടുത്തിരുന്നു.

## Article Content

**നാദാപുരം: **മുംബൈയിൽ നിന്നെത്തിയ യുവതി യുവതി ഫോണിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും ഇതുമൂലം സ്കൂൾ പഠനംപോലും ഏറെ പ്രയാസത്തിലാണെന്നും നൂറുദ്ദീന്റെ പതിനേഴ് വയസ്സുള്ള മകളുടെ ആരോപണം . യു.പി. സ്വദേശിനിയായ യുവതിയുടെ പരാതിയിൽ നൂറുദ്ദീൻ ഉൾപ്പെടെ അഞ്ചാളുടെപേരിൽ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നാദാപുരം പോലീസ് കേസെടുത്തിരുന്നു.

മുംബൈ താനയിൽ താമസിക്കുന്ന ഈ യുവതിയുടെ പരാതിയിൽ പേരോട് ചാപ്പൻനായർകണ്ടി നൂറുദ്ദീൻ (43), കണ്ണൂർ പെരിങ്ങത്തൂർ ചെറിയകാട്ടിൽ പുനത്തിൽ ഷിഹാബുദ്ദീൻ, പെരിങ്ങത്തൂർ കിടഞ്ഞികണ്ടിയിൽ സാദിഖ്, നൂറുദ്ദീന്റെ ഭാര്യ, മകൾ എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2018-ൽ മുംബൈയിൽവെച്ച് യു.പി. സ്വദേശിയായ യുവതിയെ കല്യാണം കഴിച്ച നൂറുദ്ദീൻ 12 ലക്ഷവും സ്വർണവും കവർന്നതായും പരാതിയിലുണ്ട്.

ഭർത്താവിന്റെ സഹായത്തോടെ ശീതളപാനീയത്തിൽ ലഹരി കലർത്തി ബലാൽസംഘം ചെയ്തതായും മുംബൈ സ്വദേശി യുവതിയുടെ പരാതി. കോഴിക്കോട്ട് എയർ പോർട്ടിന് സമീപം ലോഡ്ജിൽ വെച്ച് പ്രതി മറ്റൊരാൾക്ക് കാഴ്ച വെയ്ക്കാൻ ശ്രമിച്ചതായും യുവതി നാദാപുരം മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ പരാതിയിൽ പറത്തു. ഭർത്താവിനെ തേടി നാടുകൾ കടന്ന് നാദാപുരത്തെത്തിയ യുവതിക്ക് ഒടുവിൽ നീതി കിട്ടി. മുംബൈയിൽ കഴിയുകയായിരുന്ന യുവതിയെ സ്നേഹം നടിച്ച് വിവാഹം കഴിച്ച് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലും കേസെടുത്തിട്ടുണ്ട്. യു.പി സ്വദേശിനിയും മുംബൈ താന ഒൽവാരയിൽ താമസക്കാരിയുമായ യുവതിയാണ് പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/615/threatening-on-the-phone-the-student-said-that-the-study-was-interrupted-because-the-mumbai-woman-threatened-her-on-the-phone)