---
title: "വിഷ്ണുവിൻ്റെ കൊല; പ്രതി അഖിൽ മാത്രമെന്ന് പൊലീസ്  "
english_title: "Killing of Vishnu; The police said Akhil was the only accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61521/killing-of-vishnu-the-police-said-akhil-was-the-only-accused"
published_at: "2022-08-14T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f867f84e26f_akhil.jpg"
keywords: []
---

# വിഷ്ണുവിൻ്റെ കൊല; പ്രതി അഖിൽ മാത്രമെന്ന് പൊലീസ്  

> **Lead Summary:** **നാദാപുരം: **അഖിൽ ഒറ്റയ്ക്കാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നും വ്യക്തിവിരോധമാണ് കൊലപാതക കാരണമെന്നും കുറ്റ്യാടി സി.ഐ. ഇ.പി. ഷിജു പറഞ്ഞു.

## Article Content

**നാദാപുരം: **അഖിൽ ഒറ്റയ്ക്കാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നും വ്യക്തിവിരോധമാണ് കൊലപാതക കാരണമെന്നും കുറ്റ്യാടി സി.ഐ. ഇ.പി. ഷിജു പറഞ്ഞു.

വളയം ചുഴലി നീലാണ്ട് സ്വദേശിയായ പാറയുള്ള പറമ്പത്ത് വിഷ്ണു മർദനമേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ചമ്പിലോറനീളം പറമ്പത്ത് അഖിലിനെ (23) ഇന്നലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ദേഹമാസകലം പരിക്കുകളോടെ അതിഗുരുതരാവസ്ഥയിൽ വിഷ്ണുവിനെ കൈവേലി ചീക്കോന്ന് യു.പി. സ്കൂൾ പരിസരത്ത് റോഡിനടുത്ത് കണ്ടത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന വിഷ്ണു വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61521/killing-of-vishnu-the-police-said-akhil-was-the-only-accused)