---
title: "ഇമ്പമേറും; മാപ്പിളപ്പാട്ട് പ്രവേശനോത്സവത്തിന് അക്കാഡമിയിൽ തുടക്കമായി "
english_title: "and Impamer; Mappilapat entrance festival has started in Akadem"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61559/and-impamer-mappilapat-entrance-festival-has-started-in-akadem"
published_at: "2022-08-14T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f89cf13e3f0_ek_vijayan.jpg"
keywords: []
---

# ഇമ്പമേറും; മാപ്പിളപ്പാട്ട് പ്രവേശനോത്സവത്തിന് അക്കാഡമിയിൽ തുടക്കമായി 

> **Lead Summary:** **നാദാപുരം : **മാപ്പിള കലാ അക്കാഡമിയിൽ മാപ്പിളപ്പാട്ട് പ്രവേശനോത്സത്തിന് തുടക്കമായി. ഇമ്പമാർന്ന മാപ്പിളപ്പാട്ട് ഗാനാലാപനവും അരങ്ങേറി. മോയിൻകുട്ടി വൈദ്യർ അക്കാഡമി ഉപകേന്ദ്രത്തിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **മാപ്പിള കലാ അക്കാഡമിയിൽ മാപ്പിളപ്പാട്ട് പ്രവേശനോത്സത്തിന് തുടക്കമായി. ഇമ്പമാർന്ന മാപ്പിളപ്പാട്ട് ഗാനാലാപനവും അരങ്ങേറി. മോയിൻകുട്ടി വൈദ്യർ അക്കാഡമി ഉപകേന്ദ്രത്തിൽ നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു.

പുലിക്കോടിൽ ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സി.ടി.കെ സമീറ, അഡ്വ: എസജീവൻ, വി.സി ഇഖ്ബാൽ, കരയത്ത് ഹമീദ് ഹാജി, എം.കെ അഷറഫ്, കുരുമ്പിയത്ത് കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. അക്കാഡമി കൺവീനർ സി.എച്ച് മോഹനൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61559/and-impamer-mappilapat-entrance-festival-has-started-in-akadem)