---
title: "ഐ എൻ ടി യു സി വനിതാ നേതാവിനെതിരെയുള്ള കയ്യേറ്റ ശ്രമം; പ്രതികൾ പോലീസ്  കസ്റ്റഡിയിൽ"
english_title: "Assault attempt on INTUC woman leader; The accused are in police custody"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61563/assault-attempt-on-intuc-woman-leader-the-accused-are-in-police-custody"
published_at: "2022-08-14T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8a08aad714_arrest.jpg"
keywords: []
---

# ഐ എൻ ടി യു സി വനിതാ നേതാവിനെതിരെയുള്ള കയ്യേറ്റ ശ്രമം; പ്രതികൾ പോലീസ്  കസ്റ്റഡിയിൽ

> **Lead Summary:** **നാദാപുരം : **ഐ എൻ ടി സി യുടെ കോഴിക്കോട് ജില്ലാസെക്രെട്ടറിയായ കായപ്പനച്ചിയിലെ പി സുമലതയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽമൂന്നുപേരെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**നാദാപുരം : **ഐ എൻ ടി സി യുടെ കോഴിക്കോട് ജില്ലാസെക്രെട്ടറിയായ കായപ്പനച്ചിയിലെ പി സുമലതയെ വീട്ടിൽ കയറി കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽമൂന്നുപേരെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം രണ്ടാം തിയ്യതി രാത്രിയിൽ വീട്ടിന്റെ വാതിലിൽ മുട്ടിവിളിക്കുകയും വാതിൽ തുറന്ന സുമലതയെ അസഭ്യം പറഞ്ഞശേഷം കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു. സുമലതയും ഭർത്താവും അക്രമിയെ തടയാൻ ശ്രമിച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടുപേരും ഏറെ ദൂരം ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ പിന്തുടർന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം എസ് ഐ പ്രശാന്തി ന്റെ നേതൃത്വത്തിലുള്ള പോലീസും പിന്തുടർന്നെങ്കിലും കണ്ടെത്തനായില്ല . മുഖവും നമ്പർ പ്ലേറ്റിന്റെ ഭാഗവും മറച്ചാണ് അക്രമികൾ എത്തിയത്.

അന്ന് തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അക്രമികൾ സഞ്ചരിച്ച ഇരിങ്ങണ്ണൂർ ഭാഗത്തെയും , പെരിങ്ങത്തൂർ ഭാഗത്തെയും സി സി ടി വി ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞത് കേസിന് തെളിവായി. ദൃശ്യങ്ങളിൽ ചിലത് കോൺഗ്രസ് പ്രവർത്തകർക്കും ലഭിച്ചിരുന്നു.

ഡി സി സി സെക്രെട്ടറി മോഹനൻ പാറക്കടവ്  ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് കെ ടി കെ അശോകൻ എന്നിവരുൾപ്പെടെ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം നാദാപുരംപോലീസ് സി ഐ ഇ വി ഫായിസലിയെ സന്ദർശിച്ച് കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ വിവരം പൊലീസിന് ലഭിച്ചതായാണ് തെളിവായത്. ഇന്നലെ സുമലതയിൽ നിന്നും മൊഴിയെടുത്ത പോലീസ് സ്ത്രീകളെ കയ്യേറ്റം ചെയ്ത വകുപ്പുകളുൾപ്പെടെ ചേർത്ത് കേസ് ചാർജ് ചെയ്യുകയായിരുന്നു.പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61563/assault-attempt-on-intuc-woman-leader-the-accused-are-in-police-custody)