---
title: "അംഗീകാരം  അരനൂറ്റണ്ടിനിപ്പുറം; ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്ത  ഗോപാലനെ തേടി താമ്രപത്രമെത്തി "
english_title: "Acknowledgment over half a hundred; Tamrapatra reached in search of Gopalan, who participated in the Bangladesh war"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61596/acknowledgment-over-half-a-hundred-tamrapatra-reached-in-search-of-gopalan-who-participated-in-the-bangladesh-war"
published_at: "2022-08-14T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8cc4babc8c_Untitled-2.jpg"
keywords: []
---

# അംഗീകാരം  അരനൂറ്റണ്ടിനിപ്പുറം; ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്ത  ഗോപാലനെ തേടി താമ്രപത്രമെത്തി 

> **Lead Summary:** **നാദാപുരം : **രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനിടയിൽ 1971 ൽ ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്ത സൈനികന് 51 വർഷത്തിനു ശേഷം താമ്രപത്രം ലഭിച്ചു. കച്ചേരിയിലെ കണ്ടിയിൽ കെ.ഗോപാലനെ തേടിയാണ് 73-ാം വയസ്സിൽ താമ്രപത്രമെത്തിയത്.

## Article Content

**നാദാപുരം : **രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനിടയിൽ 1971 ൽ ബംഗ്ലദേശ് യുദ്ധത്തിൽ പങ്കെടുത്ത സൈനികന് 51 വർഷത്തിനു ശേഷം താമ്രപത്രം ലഭിച്ചു. കച്ചേരിയിലെ കണ്ടിയിൽ കെ.ഗോപാലനെ തേടിയാണ് 73-ാം വയസ്സിൽ താമ്രപത്രമെത്തിയത്.

മദ്രാസ് റെജിമെന്ററിയുടെ ഭാഗമായ കാലാൾപ്പടയിലെ അംഗമായിരുന്നു ഗോപാലൻ . പരിശീലനത്തിനെന്നു പറഞ്ഞാണ് അന്ന് ഗോപാലൻ അടക്കമുള്ളവരെ രാജസ്ഥാനിലേക്കു കൊണ്ടു പോയത്. അവിടെ നിന്നായിരുന്നു യുദ്ധത്തിനുള്ള യാത്ര.

ലഫ്റ്റനന്റ് ജനറൽ എ.അരുണിന്റെ കയ്യൊപ്പോടെയുള്ള ഈ സർട്ടിഫിക്കറ്റ് ചെന്നൈയിലെ സൈനിക കേന്ദ്രത്തിന്റെ മുദ്രയോടു കൂടിയുള്ളതാണ്. 1992 ൽ അസമിൽ നിന്നു വിരമിച്ച ഗോപാലൻ 1969 ൽ സൈന്യത്തിൽ ചേർന്ന് 2 വർഷം തികയുമ്പോഴായിരുന്നു ബംഗ്ലദേശുമായി യുദ്ധം.

ഗോപാലന്റെ മകൻ ഷിജു കണ്ടിയിലും പട്ടാളക്കാരനായിരുന്നു. 18 വർഷം സേവനമനുഷ്ടിച്ചു ഇപ്പോൾ റെയിൽവെ പൊലീസിൽ ആന്ധ്രയിലെ തേനിഗുണ്ടയിൽ ജോലി ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61596/acknowledgment-over-half-a-hundred-tamrapatra-reached-in-search-of-gopalan-who-participated-in-the-bangladesh-war)