---
title: "നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം; ചേമഞ്ചേരിയിൽ ചരിത്ര സ്മരണയുണർത്തി സ്വാതന്ത്ര്യ സന്ദേശ യാത്ര"
english_title: "Independence Day celebration all over the country; Independence message journey to commemorate history in Chemanchery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61643/independence-day-celebration-all-over-the-country-independence-message-journey-to-commemorate-history-in-chemanchery"
published_at: "2022-08-14T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f90af872973_independence.jpg"
keywords: []
---

# നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം; ചേമഞ്ചേരിയിൽ ചരിത്ര സ്മരണയുണർത്തി സ്വാതന്ത്ര്യ സന്ദേശ യാത്ര

> **Lead Summary:** **ചേമഞ്ചേരി : **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സജീഷ് ഉണ്ണി ശ്രീജിത്ത് മണി സ്മാരക സേവാസമിതി പൂക്കാട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകളുണർത്തിക്കൊണ്ട് സ്വാതന്ത്യ സന്ദേശയാത്ര സംഘടിപ്പിച്ചു.

## Article Content

**ചേമഞ്ചേരി : **സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സജീഷ് ഉണ്ണി ശ്രീജിത്ത് മണി സ്മാരക സേവാസമിതി പൂക്കാട് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകളുണർത്തിക്കൊണ്ട് സ്വാതന്ത്യ സന്ദേശയാത്ര സംഘടിപ്പിച്ചു.

സമിതിമന്ദിരത്തിൽ നിന്നും റിട്ട.ലെഫ്റ് കേണൽ കെ . മാധവി ദേശീയ പതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. മുത്തുക്കുടകളുടെയും , വാദ്യഘോഷങ്ങളുടെയും സ്വാതന്ത്ര്യ സമര സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളുടെയും , വിമുക്തഭടന്മാരുൾപ്പടെയുള്ള ആബാലവൃദ്ധം ജനങ്ങളുടെയും അകമ്പടിയോടെയുള്ള യാത്ര ജമ്മുകാശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീര സൈനികൻ നായിബ് സുബേദാർ എം . ശ്രീജിത്തിന്റെ സ്മൃതിമണ്ഡപത്തിൽ സമാപിച്ചു.

ജാഥാംഗങ്ങൾ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും . ധീരസൈനികൻ ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്തു . റിട്ട.കേണൽ എം.ഒ . മാധവൻ നായർ , കെ.പി.വിജയൻ,കൊളോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.പി.സത്യൻ മാസ്റ്റർ ,സമിതി ഭാരവാഹികൾ എന്നിവർ സ്വാതന്ത്ര്യ സന്ദേശയാത്രക്ക് നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61643/independence-day-celebration-all-over-the-country-independence-message-journey-to-commemorate-history-in-chemanchery)