---
title: "ന്യൂറോ സർജറി വിഭാഗം; 84കാരൻ ന്യൂറോ സർജറിയിലൂടെ വീണ്ടും ജീവിതത്തിലേക്ക്"
english_title: "Department of Neurosurgery; 84-year-old returns to life after neurosurgery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61646/department-of-neurosurgery-84-year-old-returns-to-life-after-neurosurgery"
published_at: "2022-08-14T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f90d93c9ff5_neuro.jpg"
keywords: []
---

# ന്യൂറോ സർജറി വിഭാഗം; 84കാരൻ ന്യൂറോ സർജറിയിലൂടെ വീണ്ടും ജീവിതത്തിലേക്ക്

> **Lead Summary:** **വടകര : **വടകര സഹകരണ ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആവുകയും , ചലനശേഷിയും , സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലുമാണ് 84 വയസ്സുകാരനായ വടകര സ്വദേശി, വടകര സഹകരണ ആശുപത്രിയിൽ എത്തുന്നത്.

## Article Content

**വടകര : **വടകര സഹകരണ ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആവുകയും , ചലനശേഷിയും , സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലുമാണ് 84 വയസ്സുകാരനായ വടകര സ്വദേശി, വടകര സഹകരണ ആശുപത്രിയിൽ എത്തുന്നത്.

പ്രായവും , അമിത രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള സങ്കീർണതകൾ വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും തലച്ചോറിലെ പാളികളിൽ ഉണ്ടായ ബ്ലീഡിങ് (സബ്ഡ്യൂറൽ ഹെമറേജ്) ആണ് ഈ അവസ്ഥക്ക് കാരണമെന്ന് സി.ടി സ്കാനിന്റെ സഹായത്തോടെ കണ്ടെത്തുകയും, ന്യൂറോസർജൻറ നേതൃത്വത്തിൽ കീഹോൾ സർജറി വഴി ബ്ലീഡിങ് നിർത്തുകയും ,നീക്കം ചെയ്യുകയും ചെയ്തു കൊണ്ടാണ് സങ്കീർണതകൾ മറികടന്ന് രോഗി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ചലനശേഷിയും സംസാരശേഷിയും വീണ്ടെടുത്ത് പൂർണ്ണ ആരോഗ്യവാനായി രോഗി ഏഴാം നാൾ ആശുപത്രി വിട്ടു. മസ്തിഷ്കവും നാഡീ ഞരമ്പുകളുമായി ബന്ധപ്പെട്ട ചികിത്സയുമാണ് ന്യൂറോളജി വിഭാഗം.

തലവേദന, തലച്ചോറിലെ മുഴകൾ, പക്ഷാഘാതം, പാർക്കിൻസൻസ്, നടുവേദന എന്നിവയും ഇതിൽ ചില ഘട്ടങ്ങളിൽ ശാസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്, ഒപ്പം അപകടങ്ങളിലും മറ്റും തലക്കോ നട്ടെല്ലിനോ പരിക്കേൽക്കുമ്പോഴും ന്യൂറോസർജൻറ സേവനം അനിവാര്യമാണ് . ഏറെ വൈദ്ഗധൃം ആവശ്യമായ ശസ്ത്രക്രിയയാണ് ന്യൂറോസർജജറി.

ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോ സർജറി വിഭാഗം മേധാവി ആയിരുന്ന ഡോക്ടർ കരുണപ്രിയയാണ് ഇന്ന് വടകര സഹകരണ ആശുപത്രി ന്യൂറോസർജറി വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്.

ഡോക്ടറുടെ സേവനം 24 മണിക്കൂറും വടകര സഹകരണ ആശുപത്രിയിൽ ലഭ്യമാണ് എന്നതും കോഴിക്കോടിനിപ്പുറം 24 മണിക്കൂറും ന്യൂറോസർജൻറ സേവനം ലഭ്യമായ ഏക ആശുപത്രിയുമാണ് വടകര സഹകരണ ആശുപത്രി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61646/department-of-neurosurgery-84-year-old-returns-to-life-after-neurosurgery)