---
title: "താരമായി മയൂഖ;  ഉത്തം ജീവൻ പുരസ്‌കാരം  മുഖ്യമന്ത്രിയിൽ നിന്ന്  മയുഖ ഏറ്റുവാങ്ങി"
english_title: "Mayookha as the star; Mayukha received the Uttam Jeevan award from the Chief Minister"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61900/mayookha-as-the-star-mayukha-received-the-uttam-jeevan-award-from-the-chief-minister"
published_at: "2022-08-15T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa7f78075e1_mayoogha.jpg"
keywords: []
---

# താരമായി മയൂഖ;  ഉത്തം ജീവൻ പുരസ്‌കാരം  മുഖ്യമന്ത്രിയിൽ നിന്ന്  മയുഖ ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം : **സ്വതന്ത്ര്യദിനാഘോഷ ചടങ്ങിലും താരമായി വളയത്തെ മയൂഖ . ഉത്തം ജീവൻ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് മയുഖ ഏറ്റുവാങ്ങി.

## Article Content

**നാദാപുരം : **സ്വതന്ത്ര്യദിനാഘോഷ ചടങ്ങിലും താരമായി വളയത്തെ മയൂഖ . ഉത്തം ജീവൻ പുരസ്‌കാരം മുഖ്യമന്ത്രിയിൽ നിന്ന് മയുഖ ഏറ്റുവാങ്ങി.

തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വതന്ത്രദിനാഘോഷവേദിയിൽ വച്ച് ഉത്തം ജീവൻ പുരസ്‌കാർ ജേതാവ് പതിനൊന്നുകാരി മയുഖ.വി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

2020 ഓഗസ്റ്റ് 4ന് ചെക്യാട് ചെറുവരെ തോട്ടിൽ ഒഴുക്കിൽ പെട്ട മുഹമ്മദ്‌ എന്ന് മൂന്നര വയസുകാരനെ ചെക്യാട് ഈസ്റ്റ്‌ എൽ.പി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്ന മയുഖ.വി.അതി സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.

വളയം ഒന്നാം വാർഡിലെ വേങ്ങോൽ മനോജൻ പ്രേമ ദമ്പതികളുടെ മകളാണ്. ഇപ്പോൾ വളയം ഹയർ സെക്കന്ററി ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ഈ മിടുക്കിയേ തേടി നാടിന്റെ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവഹമാണ് ഉണ്ടായിരുന്നത്.

2022 ലെ റിപ്ലബിക് ദിനത്തിലാണ് രാഷ്ട്രപതി ധീരത പുരസ്‌കാരതിന് അർഹയായി മയുഖയെ പരിഗണിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61900/mayookha-as-the-star-mayukha-received-the-uttam-jeevan-award-from-the-chief-minister)