പുറമേരി : ഇംഗ്ലണ്ടിലെ ബർമിംഹാമിൽ നടന്ന കോമൺവെൽത് ഗെയിംസിൽ ട്രിപ്പിൾ ജംപ് മത്സരത്തിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെഅഭിമാനമായ അബ്ദുള്ള അബൂബക്കറിന് ജാസ് പുറമേരിയുടെ നേതൃത്തത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ജനപ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖ വ്യക്തികളും പൊതുപ്രവർത്തകരും യോഗത്തിനെത്തി പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ യോഗം ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്തിന്റെയും ജാസ് പുറമേരിയുടെയും മൊമെന്റോ നൽകി.അർജുന അവാർഡ് ജേതാവ് കുട്ടികൃഷ്ണൻ നമ്പ്യാർ ജാസ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് നൽകി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന കല്ലിൽ, കെ.എം.സമീർ മാസ്റ്റർ, റിട്ട.കേണൽ ജയദേവൻ, ഇന്ത്യൻ വോളി കോച്ച് അബ്ദുൾ നാസർ ചേറുമോത്ത്, കെ.ടി.കെ ബാലകൃഷ്ണൻ. നടുക്കണ്ടി രാജഗോപാലൻ, ഷംസുമഠത്തിൽ, സചീന്ദ്രൻ . സി.കെ മജീദ് തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി എം.സി.സുരേഷ് മാസ്റ്റർ അബ്ദുള്ള അബൂബക്കറിനെ സദസ്സിന് പരിചയപ്പെടുത്തി. ബ്രിസ്ക് ലൈറ്റ് ഏർപ്പെടുത്തിയ ഉപഹാരവും വിതരണം ചെയ്തു കെ.സജീവൻ മാസ്റ്റർ സ്വാഗതവും, കെ.ടി.ഹരീന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
മറുപടി പ്രസംഗത്തിൽ അബ്ദുള്ള അബൂബക്കർ തന്റെ കായിക രംഗത്തെ അനുഭവങ്ങൾ പങ്ക് വെച്ചു.
പടം : ജാസ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് അർജുന അവാർഡ് ജേതാവ് കുട്ടികൃഷ്ണൻ നമ്പ്യാർ അബ്ദുല്ല അബൂബക്കറിന് നൽകുന്നു.
Abdallah Abubakar received a reception in purameri