---
title: "യുറാട്ടക്ക് ഉദ്ഘാടനം നാളെ; യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം ആവോലത്ത്"
english_title: "euratech Inauguration Tomorrow; Uratak Power System's updated showroom in Avolam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/62621/euratech-inauguration-tomorrow-uratak-power-systems-updated-showroom-in-avolam"
published_at: "2022-08-18T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe74a4a9cbd_Untitled-1-Recovered.jpg"
keywords: []
---

# യുറാട്ടക്ക് ഉദ്ഘാടനം നാളെ; യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം ആവോലത്ത്

> **Lead Summary:** **നാദാപുരം : **പത്ത് വർഷത്തെ സേവനപാരമ്പര്യമുള്ള യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം നാളെ ആവോലത്ത് (ആഗസ്റ്റ് 19 ) ഉദ്ഘാടനം ചെയ്യും. യുറാട്ടക്കിൻ്റെ 8 ആമത് ബ്രാഞ്ച് ആണ് ആവോലത്ത് ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**നാദാപുരം : **പത്ത് വർഷത്തെ സേവനപാരമ്പര്യമുള്ള യുറാട്ടക്ക് പവർ സിസ്റ്റത്തിൻ്റെ നവീകരിച്ച ഷോറൂം നാളെ ആവോലത്ത് (ആഗസ്റ്റ് 19 ) ഉദ്ഘാടനം ചെയ്യും. യുറാട്ടക്കിൻ്റെ 8 ആമത് ബ്രാഞ്ച് ആണ് ആവോലത്ത് ഉദ്ഘാടനം ചെയ്യുന്നത്.

നാളെ ഉച്ചയ്ക്ക് 2.30 ന് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്യും. ലോകോത്തര ബ്രാൻ്റുകളുടെ ഇൻവെർട്ടർ ,ബാറ്ററി ,സിസിടിവി, വാട്ടർ പ്യൂരിഫയർ, സോളാർ സിസ്റ്റം എന്നിവ യുറാട്ടക്കിൽ ലഭിക്കും.

> ആഗസ്റ്റ് 10 മുതൽ സപ്തംബർ 10 വരെ ബി ഡി എ കണ്ണൂർ ജില്ലാ കമ്മറ്റി "ഈ ഓണം ഞങ്ങളോടൊപ്പം " എന്ന പേരിൽ നടത്തുന്ന സമ്മാന പദ്ധതിയും യുറാട്ടക്കിൽ ലഭ്യമാണ്.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ഹോണ്ടാ ആക്ടീവയും ,രണ്ടാം സമ്മാനമായി ഗോദറേജിൻ്റെ റഫ്രിജറേറ്ററും മൂന്നാം സമ്മാനമായി എൽ ഇ ഡി ടിവിയും ലഭിക്കും.

കോഴിക്കോട്, വടകര, നാദാപുരം ,തലശ്ശേരി, കണ്ണൂർ ,കാഞ്ഞങ്ങാട് ,ചക്കരക്കൽ എന്നിവിടങ്ങളിലാണ് യുറാട്ടക്കിൻ്റെ ഷോറൂമുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9495 890 802 9947 860 009

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/62621/euratech-inauguration-tomorrow-uratak-power-systems-updated-showroom-in-avolam)