---
title: "ശ്രീകൃഷ്ണ ജയന്തി ആഘോഷം: കൃഷ്ണലീലകളിൽ ലയിച്ച് വെള്ളൂർ"
english_title: "Sri Krishna Jayanti Celebration: Vellore immersed in Krishna Lilas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/62622/sri-krishna-jayanti-celebration-vellore-immersed-in-krishna-lilas"
published_at: "2022-08-18T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe76e0ea579_Untitled-1-Recovered.jpg"
keywords: []
---

# ശ്രീകൃഷ്ണ ജയന്തി ആഘോഷം: കൃഷ്ണലീലകളിൽ ലയിച്ച് വെള്ളൂർ

> **Lead Summary:** **തൂണേരി : **ബാലഗോകുലം വെള്ളൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചാലപ്പുറം കുളശ്ശേരി ക്ഷേത്രപരിസരത്തു നിന്നും വെള്ളൂർ കോയിപ്പറ്റ ഭാഗത്തേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അമ്മമാരും അണിനിരന്നു.

## Article Content

**തൂണേരി : **ബാലഗോകുലം വെള്ളൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചാലപ്പുറം കുളശ്ശേരി ക്ഷേത്രപരിസരത്തു നിന്നും വെള്ളൂർ കോയിപ്പറ്റ ഭാഗത്തേക്ക് നടന്ന ഘോഷയാത്രയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അമ്മമാരും അണിനിരന്നു.

റോഡിനിരുവശവും നൂറുകണക്കിനാളുകൾ കാണികളായത് ആഘോഷത്തിന് മാറ്റു കൂട്ടി. നൃത്തച്ചുവടുകളും നിശ്ചലദൃശ്യങ്ങളും താളമേളങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി .പരിപാടിയുടെ സമാപനത്തിൽ പായസ ദാനവുമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/62622/sri-krishna-jayanti-celebration-vellore-immersed-in-krishna-lilas)