---
title: "വനിതാ ശാസ്ത്രജ്ഞ; ഗവേഷണ വിദ്യാർത്ഥിനിക്ക് 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്"
english_title: "Woman Scientist; Fellowship of Rs 25 lakhs for female research student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/62647/woman-scientist-fellowship-of-rs-25-lakhs-for-female-research-student"
published_at: "2022-08-19T07:26:00+05:30"
category: "Nadapuram Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62feee6905443_FEMINA.jpg"
keywords: []
---

# വനിതാ ശാസ്ത്രജ്ഞ; ഗവേഷണ വിദ്യാർത്ഥിനിക്ക് 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്

> **Lead Summary:** **നാദാപുരം : **വനിതാ ശാസ്ത്രജ്ഞർക്കായി കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് നടപ്പാക്കുന്ന (വുമൻ സയന്റിസ്റ്റ് സ്‌കീം-എ)പദ്ധതിയിൽ വാണിമേലിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ചു.

## Article Content

**നാദാപുരം : **വനിതാ ശാസ്ത്രജ്ഞർക്കായി കേന്ദ്രശാസ്ത്ര സാങ്കേതികവകുപ്പ് നടപ്പാക്കുന്ന (വുമൻ സയന്റിസ്റ്റ് സ്‌കീം-എ)പദ്ധതിയിൽ വാണിമേലിലെ ഗവേഷണ വിദ്യാർത്ഥിനിക്ക് 25 ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് ലഭിച്ചു.

ഫാറൂഖ് കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിലെ ഗവേഷക വിദ്യാർത്ഥിനി ഫെമിന ചെറുമണ്ണിലിനാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. ദേശീയാടിസ്ഥാനത്തിൽ 13 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കേരളത്തിൽ നിന്ന്‌ ഗവേഷക വിദ്യാർത്ഥിനിയായ ഫെമിന മാത്രമാണ് അർഹയായത്. മൂന്നു വർഷക്കാലത്തേക്കു 25 ലക്ഷം രൂപയാണ് ലഭിക്കുക .

> “Triphenylamine Based Donor-Acceptor Systems for Dye Sensitized Solar Cell Applications.’എന്ന ശീർഷകത്തിൽ നടത്തുന്ന പ്രൊജക്ട് ഡോ.റെജി തോമസിന്റെ നേതൃത്വത്തിൽ ഫറൂഖ് കോളജ് ലാബിലാണ് നടത്തേണ്ടത്.

വാഴയൂർ കക്കോവിലെ ചെറുമണ്ണിൽ അബ്ദുറഹിമാന്റെയും ഫാത്തിമ സുഹറയുടെയും മകളാണ്. നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സോഷ്യോളജി അധ്യാപകൻ വാണിമേലിലെ കെ.കെ. നവാസാണ് ഭർത്താവ്. ഫറാന ഫൈഷ, നസഫറിൻ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/62647/woman-scientist-fellowship-of-rs-25-lakhs-for-female-research-student)