---
title: "തറക്കല്ലിട്ടു; കെ.പി. ഇബ്രാഹിമിന്റെ ഓർമയ്‌ക്കായി ഇലാജ് ട്രസ്റ്റ് കെട്ടിടം പണിയുന്നു "
english_title: "The Ilaj Trust is constructing a building in Ibrahim's memory"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/629/the-ilaj-trust-is-constructing-a-building-in-ibrahims-memory"
published_at: "2021-10-01T10:52:00+05:30"
category: "Nadapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61569b22a203a_thanal.jpg"
keywords: []
---

# തറക്കല്ലിട്ടു; കെ.പി. ഇബ്രാഹിമിന്റെ ഓർമയ്‌ക്കായി ഇലാജ് ട്രസ്റ്റ് കെട്ടിടം പണിയുന്നു 

> **Lead Summary:** **നാദാപുരം: **ജീവകാരുണ്യ പ്രവർത്തകൻ്റെ ഓർമനിലനിർത്താൻ നാദാപുരത്ത് സ്മാരകമുയരുന്നു. അഞ്ചുദിവസംമുമ്പ് മരിച്ച ഇലാജ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.പി.ഇബ്രാഹിമിന്റെ ഓർമയ്ക്കായി കക്കംവള്ളി ഡയാലിസിസ് സെൻറർ പരിസരത്ത് നിർമിക്കുന്ന കെട്ടിടത്തിന് ട്രസ്റ്റ് ചെയർമാൻ പോക്കു ഹാജി തറക്കല്ലിട്ടു.

## Article Content

**നാദാപുരം: **ജീവകാരുണ്യ പ്രവർത്തകൻ്റെ ഓർമനിലനിർത്താൻ നാദാപുരത്ത് സ്മാരകമുയരുന്നു. അഞ്ചുദിവസംമുമ്പ് മരിച്ച ഇലാജ് ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.പി.ഇബ്രാഹിമിന്റെ ഓർമയ്ക്കായി കക്കംവള്ളി ഡയാലിസിസ് സെൻറർ പരിസരത്ത് നിർമിക്കുന്ന കെട്ടിടത്തിന് ട്രസ്റ്റ് ചെയർമാൻ പോക്കു ഹാജി തറക്കല്ലിട്ടു.

വർക്കിങ് ചെയർമാൻ അബ്ദുല്ല വയലോളി അധ്യക്ഷനായി. ജമാൽ കല്ലാച്ചി അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബംഗ്ലത്ത്, എടക്കലപ്പുറത്ത് അബൂബക്കർ ഹാജി, എ. റഹീം, വി.എ. അമ്മദ് ഹാജി, ഓത്തിയിൽ അമ്മദ് ഹാജി, കോഴിക്കോടൻകണ്ടി അമ്മദ് ഹാജി, സി.കെ. കാസിം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/629/the-ilaj-trust-is-constructing-a-building-in-ibrahims-memory)