---
title: "രുചി പെരുമഴ: താനക്കോട്ടൂർ യു.പി.യിലെ കുട്ടികൾ ഭക്ഷ്യമേള ഒരുക്കി "
english_title: "Ruchi Perumza: Children of Thanakottoor UP complete the food fair"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63406/ruchi-perumza-children-of-thanakottoor-up-complete-the-food-fair"
published_at: "2022-08-22T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63036ad6cc55e_thsanakkaattor3.jpg"
keywords: []
---

# രുചി പെരുമഴ: താനക്കോട്ടൂർ യു.പി.യിലെ കുട്ടികൾ ഭക്ഷ്യമേള ഒരുക്കി 

> **Lead Summary:** **പാറക്കടവ്: **താനക്കോട്ടൂർ യു.പി.സ്കൂളിൽ രുചി പെരുമഴ. ശാസ്ത്ര ക്ലബ്ബിൻറ ആഭിമുഖ്യത്തിൽ എൽ.പി.,യു.പി ക്ലാസ്സുകളിൽ നടന്ന ഭക്ഷ്യമേള ആകർഷകമായി. പോഷകാഹാരത്തിൻ്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്.

## Article Content

**പാറക്കടവ്: **താനക്കോട്ടൂർ യു.പി.സ്കൂളിൽ രുചി പെരുമഴ. ശാസ്ത്ര ക്ലബ്ബിൻറ ആഭിമുഖ്യത്തിൽ എൽ.പി.,യു.പി ക്ലാസ്സുകളിൽ നടന്ന ഭക്ഷ്യമേള ആകർഷകമായി. പോഷകാഹാരത്തിൻ്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ക്ലാസ് തലത്തിൽ നടന്ന മേള പ്രധാന അധ്യാപകൻ കെ.പി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിയും ഒരു വിഭവം എന്നരീതിയിലാണ് മേളക്ക് ആവശ്യമായ ഭക്ഷ്യയിനങ്ങൾ കൊണ്ടുവന്നത് . വിവിധ തരത്തിൽ പാകം ചെയ്ത ഭക്ഷ്യ വിഭവങ്ങൾ കുട്ടികൾ കൊണ്ടു വരുകയായിരുന്നു.

പച്ചക്കറികൾ , ധാന്യങ്ങൾ ഇലക്കറികൾ,പയറുവർഗ്ഗങ്ങൾ, പഴവർഗങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്താൻ അധ്യാപകർ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

കുട്ടികളിൽ പോഷകാഹാരത്തിൻറ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി നടത്തിയ ബോധവൽക്കരണ ക്ലാസ്സിന് ശാസ്ത്ര അധ്യാപികമാരായ രജിഷ ,അപർണ,തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63406/ruchi-perumza-children-of-thanakottoor-up-complete-the-food-fair)