---
title: "പഞ്ചായത്ത് സിറ്റിംഗ്; ഗ്രാമീണ ജനതയുടെ കണ്ണീരൊപ്പിയ പദ്ധതിയാണ് തൊഴിലുറപ്പെന്ന് ഓംബുഡ്‌സ്സ്മാൻ "
english_title: "Panchayat sitting; Ombudsman said that job security is a project that brought tears to the eyes of the rural people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63408/panchayat-sitting-ombudsman-said-that-job-security-is-a-project-that-brought-tears-to-the-eyes-of-the-rural-people"
published_at: "2022-08-22T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63036e7a1d45a_sitting_nadapuram.jpg"
keywords: []
---

# പഞ്ചായത്ത് സിറ്റിംഗ്; ഗ്രാമീണ ജനതയുടെ കണ്ണീരൊപ്പിയ പദ്ധതിയാണ് തൊഴിലുറപ്പെന്ന് ഓംബുഡ്‌സ്സ്മാൻ 

> **Lead Summary:** **നാദാപുരം: ** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ , തൊഴിലാളികൾ ,മറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരുടെ പരാതികൾ സ്വീകരിക്കുന്നതിന് തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ വി .പി സുകുമാരൻ നാദാപുരം പഞ്ചായത്തിൽ സിറ്റിംഗ് നടത്തി .

## Article Content

**നാദാപുരം: ** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ , തൊഴിലാളികൾ ,മറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരുടെ പരാതികൾ സ്വീകരിക്കുന്നതിന് തൊഴിലുറപ്പ് ഓംബുഡ്‌സ്മാൻ വി .പി സുകുമാരൻ നാദാപുരം പഞ്ചായത്തിൽ സിറ്റിംഗ് നടത്തി .

തൊഴിലുറപ്പ് പദ്ധതി കോവിഡ് കാലത്ത് ഗ്രാമീണ ജനതയുടെ കണ്ണീരൊപ്പിയ പദ്ധതിയാണ് എന്ന് ആമുഖമായി ഓംബുഡ്‌സ്മാൻ പറഞ്ഞു ,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു .ജില്ലയിൽ ആദ്യമായാണ് പഞ്ചായത്ത് തല പരാതി സ്വീകരിക്കൽ നാദാപുരത്ത് വെച്ച് ആരംഭിക്കുന്നത് ,ഇതിന് മുമ്പ് ഓംബുഡ്‌സ്മാൻ ബ്ലോക്ക് തലത്തിലാണ് പരാതികൾ സ്വീകരിച്ചിരിന്നത് .

കോഴിക്കോട് ജില്ലയിലെ 70 പഞ്ചായത്തുകളിലും തുടർ ദിവസങ്ങളിൽ പരാതി സ്വീകരിക്കുന്നതാണ് അടുത്ത ദിവസം തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ ആണ് സിറ്റിംഗ് നടത്തുക .നാദാപുരം ഗ്രാമ പഞ്ചായത്തിൽ 2021 / 2022 വർഷത്തിൽ 88406848 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ചിലവ് വന്നിട്ടുള്ളത്. അതിൽ 61964633 രൂപ തൊഴിലാളികൾക്ക് കൂലിയിനത്തിലാണ് നൽകിയത്, 3176 സജീവതൊഴിലാളികളാണ് നാദാപുരത്ത് ഉള്ളത് കഴിഞ്ഞ വർഷം 845 കുടുബങ്ങൾ 100 ദിനം തൊഴിൽ പൂർത്തീകരിച്ചിട്ടുണ്ട്. ആകെ കഴിഞ്ഞ വർഷം 208826 തൊഴിൽ ദിനം സൃഷിടിച്ചുണ്ട് .

നടപ്പ് വർഷത്തിൽ 55900 തൊഴിൽ ദിനം സൃഷ്ടിച്ച് 17384900 രൂപ നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ചിലവഴിച്ചിട്ടുണ്ട്. തൊഴിൽ ദിനം വർധിപ്പിക്കൽ,തൊഴിൽ സമയം കുറക്കൽ,തൊഴിൽ ലഭ്യമാക്കുന്നത് സംബന്ധിച്ചും മെറ്റീരിയൽ സപ്ലൈ ചെയ്ത വെണ്ടർമാർക്ക് തുക ലഭിക്കാത്തത് സംബന്ധിച്ചും ,ജോലി ചെയ്ത് തുക ലഭിക്കാത്തത്‌ ,മാറ്റ് മാർക്ക് കൂലി വർധന ,ആസ്തിയിൽ ഉൾപ്പെട്ട റോഡിന് തൊ ഴിലുറപ്പ് പദ്ധതിയിൽ വർക്ക് ലഭിക്കാത്തത് സംബന്ധിച്ചും ഉള്ള 17പരാതികളാണ് ഓംബുഡ്‌സ്സ്മാന് ലഭിച്ചത് .പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തി ,തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്സ്മാൻ അറിയിച്ചു.

പരിപാടിയിൽ വൈസ് പ്രസിഡന്റ അഖില മരിയാട്ട്,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ നാസർ ,ജനീദ ഫിർദൗസ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,തൊഴിലുറപ്പ് എ.ഇ നവനീത് രാജഗോപാൽ ,ഓവർസീയർമാർ ,തൊഴിലുറപ്പ് മാറ്റുമാർ ,തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63408/panchayat-sitting-ombudsman-said-that-job-security-is-a-project-that-brought-tears-to-the-eyes-of-the-rural-people)