---
title: "നേതാക്കൾ മുടക്കി; എം പിയും പ്രസിഡൻ്റും ബഹിഷ്ക്കരിച്ചപ്പോൾ ജനകീയ ഉദ്ഘാടനം "
english_title: "The leaders stopped; Public inauguration when MP and President boycotted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63449/the-leaders-stopped-public-inauguration-when-mp-and-president-boycotted"
published_at: "2022-08-22T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303aa4459b07_inaguration.jpg"
keywords: []
---

# നേതാക്കൾ മുടക്കി; എം പിയും പ്രസിഡൻ്റും ബഹിഷ്ക്കരിച്ചപ്പോൾ ജനകീയ ഉദ്ഘാടനം 

> **Lead Summary:** **പാറക്കടവ്: **യുഡിഎഫ് ചേരിതിരിഞ്ഞ് മത്സരിച്ച തെരഞ്ഞെടുപ്പ് പോരിലെ കലിയടങ്ങുന്നില്ല. താനക്കോട്ടൂരിലെ കോൺഗ്രസ് - മുസ്ലിം ലീഗ് പോരിന്ന് പോരിശ ഏറുന്നു. മുസ്ലിം ലീഗ് നേതൃത്വം വിലക്കിയതോടെ ക്ഷീരോത്പാദക സഹകരണ സംഘം ഉദ്ഘാടനം ഏറ്റ കെ.മുരളീധരൻ എം.പിയും അധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലും പരിപാടി ബഹിഷ്ക്കരിച്ചു.

## Article Content

**പാറക്കടവ്: **യുഡിഎഫ് ചേരിതിരിഞ്ഞ് മത്സരിച്ച തെരഞ്ഞെടുപ്പ് പോരിലെ കലിയടങ്ങുന്നില്ല. താനക്കോട്ടൂരിലെ കോൺഗ്രസ് - മുസ്ലിം ലീഗ് പോരിന്ന് പോരിശ ഏറുന്നു. മുസ്ലിം ലീഗ് നേതൃത്വം വിലക്കിയതോടെ ക്ഷീരോത്പാദക സഹകരണ സംഘം ഉദ്ഘാടനം ഏറ്റ കെ.മുരളീധരൻ എം.പിയും അധ്യക്ഷയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിലും പരിപാടി ബഹിഷ്ക്കരിച്ചു.

പിന്നീട് ഗ്രാമ ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കെ.പി കുമാരൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.ചെക്യാട് ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാർഡുകളെ ഉൾപ്പെടുത്തിയാണ് ക്ഷീരോത്പാദക സംഘം രൂപീകരിച്ചത്.

ഇന്ന് നിശ്ച്ചയിച്ച ഉദ്ഘാടനമാണ് യുഡിഎഫ് ജനപ്രതിനിധികൾ കൂട്ടമായി ബഹിഷ്ക്കരിച്ചത്. എന്നാൽ ഉദ്ഘാടന ചടങ്ങിൽ യുഡിഎഫ് വിമതരായി മത്സരിച്ച് ജയിച്ചവർ നിറഞ്ഞ് നിന്നു. ഒന്നാം വാർഡ് മെമ്പർ വി.കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷയായി.

ഏഴാവാർഡ് മെമ്പർ വസന്തക രിന്ദ്രയിൽ, ക്ഷീര വകുപ്പ് ജില്ലാ ഓഫീസർ ലക്ഷ്മി ആർ, ബ്ലോക്ക് ഓഫീസർ സുനിഷ എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ ഉസ്മാൻ മാസ്റ്റർ സ്വാഗതവും മഹമൂദ് പട്ടോൻ്റവിട നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63449/the-leaders-stopped-public-inauguration-when-mp-and-president-boycotted)