---
title: "സ്റ്റീൽ ബോംബ് തന്നെ; ചെറുമോത്ത് വിവാഹവീടിനു സമീപത്തെ സ്ഫോടനം, അന്വേഷണം ഊർജ്ജിതമാക്കി "
english_title: "The steel bomb itself; An explosion near Cherumoth's marriage house has fueled the investigation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63501/the-steel-bomb-itself-an-explosion-near-cherumoths-marriage-house-has-fueled-the-investigation"
published_at: "2022-08-23T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304594401c0a_bomb.jpg"
keywords: []
---

# സ്റ്റീൽ ബോംബ് തന്നെ; ചെറുമോത്ത് വിവാഹവീടിനു സമീപത്തെ സ്ഫോടനം, അന്വേഷണം ഊർജ്ജിതമാക്കി 

> **Lead Summary:** **വളയം: ** ചെറുമോത്ത് ഒ.പി. മുക്കിൽ പൊട്ടിതെറിച്ചത് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബ് തന്നെയെന്ന് പൊലീസ്‌. ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ചെറുമോത്ത് വിവാഹവീടിനു സമീപം റോഡിലാണ് സ്റ്റീൽ ബോംബ് സ്ഫോടനം നടന്നത് .

## Article Content

**വളയം: ** ചെറുമോത്ത് ഒ.പി. മുക്കിൽ പൊട്ടിതെറിച്ചത് ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബ് തന്നെയെന്ന് പൊലീസ്‌. ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. ചെറുമോത്ത് വിവാഹവീടിനു സമീപം റോഡിലാണ് സ്റ്റീൽ ബോംബ് സ്ഫോടനം നടന്നത് .

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വിവാഹാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് അജ്ഞാതർ റോഡിൽ ഉഗ്ര സ്ഫോടനം നടത്തിയത്. റോഡരികിലെ മതിലിൽ പതിച്ച സ്ഫോടകവസ്തു ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തിൽ മതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടനത്തിനിടയാക്കിയത് സ്റ്റീൽ ബോംബാണെന്ന് മനസ്സിലായത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് സ്റ്റീൽ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു.

ഇന്നലെ രാവിലെ ബോംബ്, ഡോഗ്, സ്‌ക്വാഡ്‌ അംഗങ്ങൾ സ്ഥലത്ത് നടത്തിയ പരിശോധനയിൽ സ്ഫോടനത്തിൽ ചിതറിയ സ്റ്റീൽ കണ്ടെയ്നറിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63501/the-steel-bomb-itself-an-explosion-near-cherumoths-marriage-house-has-fueled-the-investigation)