---
title: "പട്ടിണി മാറ്റാൻ; അതിദാരിദ്ര്യ നിർമാർജ്ജന ഏകദിന ശിൽപ ശാല തുടങ്ങി "
english_title: "to relieve hunger; A one-day workshop on extreme poverty eradication has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63588/to-relieve-hunger-a-one-day-workshop-on-extreme-poverty-eradication-has-started"
published_at: "2022-08-23T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304a1bf2e7cc_shilppa_shaala.jpg"
keywords: []
---

# പട്ടിണി മാറ്റാൻ; അതിദാരിദ്ര്യ നിർമാർജ്ജന ഏകദിന ശിൽപ ശാല തുടങ്ങി 

> **Lead Summary:** **വാണിമേൽ: **സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം പൂർണ്ണമായും തുടച്ച് നീക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പ ശാല സംഘടിപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അതി ദാരിദ്ര്യ നിർമാഞ്ജന മൈക്രോ പ്ലാൻ ഏകദിന ശില്പ ശാല വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: **സംസ്ഥാന സർക്കാരിൻ്റെ അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യം പൂർണ്ണമായും തുടച്ച് നീക്കുന്ന പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പ ശാല സംഘടിപ്പിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച അതി ദാരിദ്ര്യ നിർമാഞ്ജന മൈക്രോ പ്ലാൻ ഏകദിന ശില്പ ശാല വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ സി.കെ. ശിവറാം അദ്ധ്യക്ഷത വഹിച്ചു.മെമ്പർ മാരായ കല്ലിൽ സൂപ്പി, ചേലക്കാടൻ കുഞ്ഞമ്മദ് ,പി .ശാരദ, കെ.പി.മിനി, കൊടിമരത്തുംമൂട്ടിൽ ജാൻസി പഞ്ചായത്ത് സെക്രട്ടറി എം.സി സജീവൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് മെമ്പർമാർ വിവിധ വകുപ്പുകളുടെ മേധാവികൾ, സി.ഡി. എ സ് അംഗങ്ങൾ വാർഡ് വികസന സമിതിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്ത ശിൽപശാല സെൻ്റർ കോഡിനേറ്റർ ടി. കൈലാസൻ ,റിസോഴ്സ് പേഴ്സൺമാരായ ഗംഗാധരൻ മാസ്റ്റർ കെ.പി. അശോകൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വിഇഒ സി.കെ. മഞ്ജുഷ സ്വാഗതവും എം.വി സിദ്ധീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63588/to-relieve-hunger-a-one-day-workshop-on-extreme-poverty-eradication-has-started)