---
title: "മാഫിയക്ക് മുൻപിൽ മുട്ടുമടക്കില്ല; ചിറ്റാരിമലയിൽ അനധികൃത ഖനനം അനുവദിക്കില്ല- ഡിവൈഎഫ്ഐ "
english_title: "Do not kneel before the mafia; Illegal mining will not be allowed in Chitarimala - DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63637/do-not-kneel-before-the-mafia-illegal-mining-will-not-be-allowed-in-chitarimala-dyfi"
published_at: "2022-08-23T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304da5a567d7_chittarimala_dyfi.jpg"
keywords: []
---

# മാഫിയക്ക് മുൻപിൽ മുട്ടുമടക്കില്ല; ചിറ്റാരിമലയിൽ അനധികൃത ഖനനം അനുവദിക്കില്ല- ഡിവൈഎഫ്ഐ 

> **Lead Summary:** **നാദാപുരം : **വിലങ്ങാട് ചിറ്റാരിയിൽ അനധികൃതമായി കരിങ്കൽ ഖനനം നടത്താൻ ശ്രമിക്കുന്ന ചിറ്റാരി മല ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികൾ സന്ദർശിച്ചു. രണ്ട് വർഷത്തോളമായി ഈ പ്രദേശത്തെ അനധികൃത ഖനന നീക്കത്തിനെതിരായി ഡിവൈഎഫ്ഐ സമരത്തിലാണ്.

## Article Content

**നാദാപുരം : **വിലങ്ങാട് ചിറ്റാരിയിൽ അനധികൃതമായി കരിങ്കൽ ഖനനം നടത്താൻ ശ്രമിക്കുന്ന ചിറ്റാരി മല ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികൾ സന്ദർശിച്ചു. രണ്ട് വർഷത്തോളമായി ഈ പ്രദേശത്തെ അനധികൃത ഖനന നീക്കത്തിനെതിരായി ഡിവൈഎഫ്ഐ സമരത്തിലാണ്.

ഇതിനിടെയാണ് വീണ്ടും ഖനനം നടത്താനുള്ള ശ്രമവുമായി ക്വാറി മാഫിയ രംഗത്ത് വന്നിരിക്കുന്നത്. നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ച വിലങ്ങാട് മേഖലയിലെ മറ്റൊരു ജനവാസകേന്ദ്രം കൂടിയാണ് ചിറ്റാരി . അതോടൊപ്പം അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമായത് കൊണ്ട് ഖനനീക്കം വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്കും കാരണമാകും.

ആയതിനാൽ ചിറ്റാരി മലയിലെ ക്വാറിമാഫിയയുടെ അനധികൃത ഖനനനീക്കം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് എക്സികുട്ടീവ് പ്രസ്ഥാവനയിൽ പറഞ്ഞു.

**വാണിമേൽ: **ക്വാറി മാഫിയയെ വാങ്ങിക്കൂട്ടിയ വെമ്പടി - ചിറ്റാരി മലകൾ തുരന്നു കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഒറ്റ മനസ്സോടെ നാട്. വെമ്പടിയും ചിറ്റാരിയെയും തകർക്കാൻ കരിങ്കൽ ക്വാറി മാഫിയയെ അനുവദിക്കില്ലെന്ന് പ്രത്യേക ഗ്രാമസഭയിൽ പ്രമേയം പാസാക്കി.

ചിറ്റാരി ക്വോറിക്കെതിരെ പി ബി ബൈജുവും വെമ്പടി ക്വാറിക്കെതിരെ എൻ.പി സുരേഷ് ബാബുവും പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം ചന്ദ്രബാബു അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗം എം.കെ. മജീദ്, ഐ അനിൽ എന്നിവർ സംസാരിച്ചു. വനഭൂമിയോട് ചേർന്നാണ് ചിറ്റാരിൽ ക്വാറി തുടങ്ങി കഴിഞ്ഞത്.

നാടിൻ്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്വാറിക്കെതിരെ ജീവൻ കൊടുത്തും പോരാടുമെന്ന പ്രഖ്യാപനത്തിലാണ് പ്രദേശ പരിസരവാസികൾ ചന്ദനത്താം കൊണ്ട് ഫോറസ്റ്റിനോട് തൊട്ടുകിടക്കുന്ന ഈ ക്വാറിക്ക് ലൈസൻസ് നൽകിയത് നിയമം ലംഘിച്ചാണെന്ന് നാട്ടുകാർ പറയുന്നു.

ചിറ്റാരി പ്രദേശത്തെ പരിസരവാസികൾമുഴുവൻ ഉപയോഗിക്കുന്നത് ചന്ദനത്താംകുന്നിൽ നിന്നുള്ള വെള്ളമാണ് അതും ഇനി നിലക്കാൻ പോവുകയാണ്.ഇതുമാത്രമല്ല വാണിമേലിൻറെ വിനോദസഞ്ചാര കേന്ദ്രമായ തിരികക്കയം വെള്ളച്ചാട്ടം ക്വാറി വരുന്നതോടെ ഓർമ്മയാകും.

തിരികക്കയം വെള്ളച്ചാട്ടം ഉത്ഭവിക്കുന്ന സ്ഥലത്താണ് ഈ ക്വാറി നിൽക്കുന്നത്. ഇതെല്ലാം കണ്ടിട്ടും ഭരണാധികാരികൾ നോക്കുകുത്തികളായി നിൽക്കുകയാണോ എന്നതാണ് ഈ നാടിൻ്റെ ചോദ്യം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63637/do-not-kneel-before-the-mafia-illegal-mining-will-not-be-allowed-in-chitarimala-dyfi)