---
title: "മുഴുവൻ വീട്ടുകാർക്കും സോക്ക് പിറ്റ്: മലിനജലം ഇനി ശാസ്ത്രീയമായി സംസ്കരിക്കും "
english_title: "Soak pit for all households: Sewage will now be treated scientifically"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63673/soak-pit-for-all-households-sewage-will-now-be-treated-scientifically"
published_at: "2022-08-23T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304fea0e46e6_muhammadhali.jpg"
keywords: []
---

# മുഴുവൻ വീട്ടുകാർക്കും സോക്ക് പിറ്റ്: മലിനജലം ഇനി ശാസ്ത്രീയമായി സംസ്കരിക്കും 

> **Lead Summary:** **നാദാപുരം: **തൊഴിലുറപ്പ് പദ്ധതി ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തി സോക്ക് പിറ്റ് നിർമ്മിച്ച് ശാസ്ത്രീയമായി മലിനജലം സംസ്കരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പൈലറ്റ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**നാദാപുരം: **തൊഴിലുറപ്പ് പദ്ധതി ,കുടുംബശ്രീ എന്നിവരുടെ സഹായത്തോടെ മലിനജലം പുറത്തേക്ക് ഒഴുക്കുന്ന വീടുകളെ കണ്ടെത്തി സോക്ക് പിറ്റ് നിർമ്മിച്ച് ശാസ്ത്രീയമായി മലിനജലം സംസ്കരിക്കുന്നതിന് നാദാപുരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ പൈലറ്റ് അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ആകെയുള്ള 460 വീടുകളിൽ മലിനജലം പുറത്തേക്ക് ഒഴുകുന്ന വീടുകളെ കണ്ടെത്തുന്നതിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സർവ്വേ നടത്തും ,സർവ്വേയിലൂടെ കണ്ടെത്തുന്ന വീട്ടുകാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി 10000 രൂപ യൂണിറ്റ് കോസ്റ്റ് കണക്കാക്കി സോക്ക് പിറ്റ് നിർമ്മിച്ച് നൽകും ,ഇതിനായി ഏകീകൃതമായ വായ്പ സംവിധാനവും ഒന്നിച്ചു സാധനസാമഗ്രികൾ വാങ്ങുന്നതിനും സൗകര്യം ഒരുക്കും.

പ്രാദേശികമായി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് നിർമ്മാണ പ്രവർത്തനം നടത്തുക ഇതിനായി വിദഗ്ധ തൊഴിൽ ചെയ്യുന്നതിന് വാർഡിലെ 10 സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകുന്നതാണ് .സമ്പൂർണ്ണ ശുചിത്വ വാർഡാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം നടത്തുന്നത്. ഇത് സംബന്ധിച്ചു നടന്ന ആലോചന യോഗത്തിൽ വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു ,തൊഴിലുറപ്പ് ഓവർസിയർ പി കെ മുഹമ്മദ് ,കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് വി കമല ,സിഡിഎസ് മെമ്പർ ടിപി റീജ എന്നിവർ സംസാരിച്ചു എട്ടാം വാർഡിൽ പ്രവർത്തനം വിജയിച്ചാൽ ഇതേ മാതൃകയിൽ മറ്റുള്ള വാർഡിലും പദ്ധതി വിജയിപ്പിക്കുന്നതാണ് .തൊഴിലുറപ്പ് പദ്ധതിയിൽ 300 തൊഴിലാളികൾ ഉള്ള വാർഡാണ് എട്ടാം വാർഡ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63673/soak-pit-for-all-households-sewage-will-now-be-treated-scientifically)