---
title: "നാദാപുരം ടൗണിലെത്തി മുള്ളൻപന്നി കടയിലും കയറി "
english_title: "Nadapuram town and entered the hedgehog in shop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63682/nadapuram-town-and-entered-the-hedgehog-in-shop"
published_at: "2022-08-23T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305072f5eb7e_mullanpanni.jpg"
keywords: []
---

# നാദാപുരം ടൗണിലെത്തി മുള്ളൻപന്നി കടയിലും കയറി 

> **Lead Summary:** **നാദാപുരം: **കാടുകളും കുറ്റിച്ചെടിക്കാടുകളും നാടായി നഗരമായതോടെ കാട്ടുമൃഗങ്ങളും നടുറോഡിലെത്തി. ഇന്ന് രാത്രി നാദാപുരം ഗവ.ആശുപത്രി പരിസരത്തെ സംസ്ഥാന പാതയിൽ ഇറങ്ങിയ മുള്ളൻപന്നി കൗതുകവും ഒരൽപ്പം ആശങ്കയുമായി.

## Article Content

**നാദാപുരം: **കാടുകളും കുറ്റിച്ചെടിക്കാടുകളും നാടായി നഗരമായതോടെ കാട്ടുമൃഗങ്ങളും നടുറോഡിലെത്തി. ഇന്ന് രാത്രി നാദാപുരം ഗവ.ആശുപത്രി പരിസരത്തെ സംസ്ഥാന പാതയിൽ ഇറങ്ങിയ മുള്ളൻപന്നി കൗതുകവും ഒരൽപ്പം ആശങ്കയുമായി.

റോഡിലൂടെ നിറഞ്ഞോടിയ മുള്ളൻ പന്നിയെ ഒരു യാത്രക്കാരൻ മൊബെലിൽ പകർത്തിയതോടെ ആശുപത്രിക്ക് മുന്നിലെ ഫൈസലിൻ്റെ കടയിലേക്ക് ഓടി കയറുകയായിരുന്നു. മുള്ളൻ്റെ അക്രമം ഭയന്ന് വ്യാപാരി കടയിൽ നിന്ന് പുറത്തേക്കിറങ്ങി.

എന്നാൽ ഒരൽപ്പ സമയത്തിന് ശേഷം മുള്ളൻ റോഡിലേക്ക് തന്നെ തിരിച്ചിറങ്ങി ടൗണിലെ കെട്ടിടത്തിന്ന് പിന്നിലേക്ക് ഓടിമറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63682/nadapuram-town-and-entered-the-hedgehog-in-shop)