---
title: "ആഗോള വിദ്യാഭ്യാസ ഉച്ചകോടി; ഡോ. കെ.കെ. മഷൂദ് ഇന്ത്യൻ പ്രതിനിധി "
english_title: "Global Education Summit; Dr. K.K. Masood Indian representative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/63733/global-education-summit-dr-kk-masood-indian-representative"
published_at: "2022-08-24T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305b7249aa10_mashood.jpg"
keywords: []
---

# ആഗോള വിദ്യാഭ്യാസ ഉച്ചകോടി; ഡോ. കെ.കെ. മഷൂദ് ഇന്ത്യൻ പ്രതിനിധി 

> **Lead Summary:** **നാദാപുരം: **ജർമനിയിൽ നടക്കുന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയിൽ മുംബൈ ഭാഭാസെന്റർ ഫോർ സയൻസ് എജ്യുക്കേഷനിലെ ഡോ. കെ.കെ. മഷൂദിനെ ഇന്ത്യൻ പ്രതിനിധിയായി തിരഞ്ഞെടുത്തു.

## Article Content

**നാദാപുരം: **ജർമനിയിൽ നടക്കുന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയിൽ മുംബൈ ഭാഭാസെന്റർ ഫോർ സയൻസ് എജ്യുക്കേഷനിലെ ഡോ. കെ.കെ. മഷൂദിനെ ഇന്ത്യൻ പ്രതിനിധിയായി തിരഞ്ഞെടുത്തു.

ഓഗസ്റ്റ് 28 മുതൽ നവംബർ മൂന്നുവരെയാണ് ഉച്ചകോടി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇന്ത്യ, നെതർലാൻഡ്‌സ്‌, ഓസ്‌ട്രേലിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്‌ധരും വിദ്യാഭ്യാസവിചക്ഷണൻമാരുമാണ് സമ്മേളന പ്രതിനിധികൾ.

പാറാട് സ്വദേശിയാണ് മഷൂദ്. ഹയർസെക്കൻഡറി മുൻജോയന്റ് ഡയറക്ടറും കല്ലാച്ചി ഹൈടെക് ആർട്‌സ് ആൻ‍ഡ് സയൻസ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. കെ.കെ. മഹമൂദിന്റെയും പുത്തൂർ വെസ്റ്റ് യു.പി. സ്കൂൾ അധ്യാപിക സുബൈദയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/63733/global-education-summit-dr-kk-masood-indian-representative)